ഒരു ന്യായക്കാരന് രണ്ടാമതൊരു വ്യവഹാരം സമർപ്പിക്കുന്നതിനുള്ള തടസ്സത്തെ പറ്റിയാണ് ഈ വകുപ്പിൽ പറയുന്നത്. അതായത് ഒരു അന്യായക്കാരന് തന്റെ അന്യായത്തിലെ വ്യവഹാരകാരണത്തിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചു വീണ്ടുമൊരു അന്യായം ഫയൽ ആകുന്നതിനു ഈ സിവിൽ നടപടിക്രമത്തിലെ ഏതെങ്കിലും ഒരു വകുപ്പ് അദ്ദേഹത്തെ തടയുന്നുണ്ടെങ്കിൽ. ഈ സിവിൽ നടപടി ക്രമം പിന്തുടരുന്ന ഒരു കോടതിയിലും ആ അന്യായക്കാരന് വീണ്ടുമൊരു അന്യായം ഫയൽ ചെയ്യാൻ സാധിക്കില്ല.
ഇതിൽ നിന്നും മനസിലാക്കേണ്ടത് ബൃഹത്തയ സിവിൽ നടപടി ക്രമത്തിലെ പല വകുപ്പുകളിലായി ഒരു അന്യായക്കാരന് രണ്ടാമതൊരു അന്യായം ഫയൽ ചെയ്യേണ്ട സാഹചര്യങ്ങളെ കുറിച്ചു പറയുകയും അതിൽ പലസാഹചര്യങ്ങളുടെയും പ്രത്യേക സ്വഭാവം പരിഗണിച്ച് വീണ്ടുമൊരു അന്യായം ഫയൽ ആകുന്നതിനു അന്യായക്കാരനെ വിലക്കുകയും ചെയ്യുന്നു. അപ്പോൾ ഇത്തരത്തിൽ അന്യായക്കാരനെ രണ്ടാമതൊരു അന്യായം ഫയൽ ആകുന്നതിനു വിലക്കേർപ്പെടുത്തുന്ന വകുപ്പുകളെ എല്ലാം ക്രോഡീകരിച്ച് അവക്കെല്ലാം ഒരു ബലം കൊടുക്കുകയാണ് ഈ 12 മത്തെ വകുപ്പ് ചെയ്യുന്നത്.
താഴെ പറയുന്ന വകുപ്പുകളാണ് ഒരു അന്യായക്കാരനെ രണ്ടാമതൊരു അന്യായം ഫയൽ ആകുന്നതിനു സിവിൽ നടപടി ക്രമം വിലക്കുന്നത്.
S11, S 21A, S.47 (1), S 95(2), S144(2)
O2 R2, O9 R9, O9 R13, O11 R21, O22 R9, O23 R1(3), O23 R3(a),
സിവില്‍ നടപടി ക്രമം വകുപ്പ് 13
സിവിൽ നടപടി ക്രമം വകുപ്പ് 13 ഇൽ വിദേശ കോടതികൾ പുറപ്പെടുവിക്കുന്ന കോടതി വിധികളെ ഇന്ത്യയിൽ ഒരു ആത്യന്തിക കോടതി വിധിയായി പരിഗണിക്കണമെങ്കിൽ ഉള്ള നിബന്ധനകൾ കാണിച്ചുതരുന്നു. കൂടാതെ 14 മത്തെ വകുപ്പിൽ ഒരു വിദേശ കോടതി പുറപ്പെടുവിച്ച കോടതി വിധിയെ ആത്യന്തിക കോടതി വിധിയായി ഇന്ത്യയിലെ കോടതികളിൽ എങ്ങനെ അനുമാനിക്കാം എന്നും കാണിക്കുന്നു. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട പ്രധാന സംഗതി നമ്മുടെ രാജ്യം മറ്റു രാജ്യങ്ങളെയും അവിടുത്തെ കോടതികളെയും ആ കോടതികൾ പുറപ്പെടുവിക്കുന്ന വിധികളെയും മാനിക്കുന്നതു കൊണ്ടാണ് സിവിൽ നടപടി ക്രമത്തിൽ 13, 14 വകുപ്പുകൾ കൂട്ടി ചേർത്തിട്ടുള്ളത്.
വിദേശ കോടതിക്കും (Foreign Court) വിദേശ വിധി ന്യായങ്ങൾക്കും (Foreign Judgement) ഉള്ള നിർവചനം വകുപ്പ് 2 (5),(6) ഇൽ പറഞ്ഞു തരുന്നു.
വകുപ്പ് 2(5) Sec.2(5) Foreign Court
ഇന്ത്യക്ക് വെളിയിൽ സ്ഥിതി ചെയ്യുന്നതും കേന്ദ്രസർക്കാരിന്റെ അധികാര പ്രകാരം സ്ഥാപിക്ക പെടുകയോ തുടരുകയോ ചെയ്യുന്നതല്ലാത്തതുമായ കോടതികളെ വിദേശ കോടതികൾ എന്ന ഗണത്തിൽ പെടുത്താം
വകുപ്പ് 2(6) Sec.2(6) Foreign Judgement
വിദേശ കോടതികൾ പുറപ്പെടുവിക്കുന്ന വിധിന്യയാങ്ങളെ വിദേശ കോടതി വിധികൾ എന്നു പറയാം
ഒരു വിദേശ വിധിന്യായം ഇന്ത്യയിൽ പരിഗണിക്കണമെങ്കിൽ താഴെ പറയുന്ന 2 വ്യവസ്തകൾ പൂർത്തീകരിക്കണം
1. തർക്ക വിഷയം കക്ഷികൾക്കിടയിൽ നേരിട്ടു വ്യവഹരിച്ചു തീരുമാനം എടുത്തതാവണം ( Matter directly adjudicated between the parties )
2. കക്ഷികൾ ഒന്നു തന്നെയാവണം ( Parties are same) ഇന്ത്യയിൽ ഫയൽ ആക്കിയ കേസിലും വിദേശത്തു വിധി പറഞ്ഞ കേസിലും കക്ഷികൾ ഒന്നു തന്നെയാവണം.
3.കക്ഷികൾ ഒരേ അവകാശത്തിന് കീഴിൽ വ്യവഹരിക്കുന്നവരാവണം (Parties under same title)ഇന്ത്യയിൽ ഫയൽ ആക്കിയ കേസിലും വിദേശത്തു വിധി പറഞ്ഞ കേസിലും കക്ഷികളുടെ ആവശ്യങ്ങൾ ഒന്നു തന്നെയാവണം
ഒരു വിദേശ കോടതി പുറപ്പെടുവിച്ച വിധി ന്യായതെ ആത്യന്തികമായി പരിഗണിക്കണമെങ്കിൽ താഴെ പറയുന്ന സഹചര്യങ്ങളിലൂടെ ആ വിധി ന്യായം കടന്നു പോകുവാൻ പാടുള്ളതല്ല
1.വിധി പുറപ്പെടുവിച്ച വിദേശ കോടതിക്ക് ആ വ്യവഹാരത്തിൽ വിധി പറയാനുള്ള ക്ഷമത ഇല്ലാതെ ഇരിക്കുക ( Court have incompetent jurisdiction)
2.കേസിന്റെ ഗുണാഗുണങ്ങൾ പരിശോധിക്കാതെ പുറപ്പെടുവിച്ച വിധി ( It has not been given on the merits of the case)
3.അന്തരാഷ്ട്രീയ നിയമങ്ങളെയോ, ഇന്ത്യൻ നിയമങ്ങളെയോ വേണ്ട വിധത്തിൽ പരിഗണിക്കാതെ പുറപ്പെടുവിച്ച വിധി ന്യായം ( Didn't consider the international and Indian Laws)
4. സ്വഭാവിക നീതിക്കു നിരക്കാത്ത തരത്തിൽ കോടതി വിധി പറയുക (Judgement obtained opposite to natural justice)
5.കോടതി വിധി വഞ്ചനായിലിടെ നേടിയത് (It has been obtained by fraud)
6. ഇന്ത്യയിൽ പ്രബല്യത്തിലുള്ള നിയമത്തെ ലംഘിച്ചുകൊണ്ടുള്ള കോടതി വിധി ആവുക
സിവില്‍ നടപടി ക്രമം വകുപ്പ്വകുപ്പ് 14
ഒരു വിദേശ വിധിന്യായത്തിൽ സെർട്ടിഫൈ ചെയ്ത പകർപ്പ് ആണെന്ന് കരുത്തപ്പെടാവുന്ന ഏതെങ്കിലും രേഖ ഹാജരാക്കുന്നിടത്ത്, കോടതിയിൽ വിപരീതമായി ഒന്നും കാണാത്ത പക്ഷം അങ്ങനെയുള്ള വിധി ന്യായം ഒരു ക്ഷമത ഉള്ള കോടതിയിൽ പുറപ്പെടുവിച്ചതാണെന്നു അനുമാനിക്കാം. പക്ഷെ കോടതിക്ക് ക്ഷമത ഇല്ല എന്നു തെളിയിക്കുന്നത് വഴി അങ്ങനെയുള്ള അനുമാനം മാറ്റപ്പെടുന്നതാണ്.
No comments:
Post a Comment