സിവിൽ നടപടിക്രമം വകുപ്പ് 9 മുതല്‍ 11 വരെ - Online Legal Service

Latest

BANNER 728X90

Sunday, 25 July 2021

സിവിൽ നടപടിക്രമം വകുപ്പ് 9 മുതല്‍ 11 വരെ



കോടതികൾക്ക് തടസ്സമില്ലാത്ത  പക്ഷം എല്ലാ വ്യവഹാരങ്ങളും  വിചാരണ ചെയ്യാം 
ഏതൊരു സിവിൽ കോടതികൾക്കും സിവിൽ നടപടിക്ക് ക്രമത്തിന്  വിധേ യപ്പെട്ടുകൊണ്ടു, പ്രകടമായോ വ്യംഗ്യ മായോ മറ്റൊരു തടസ്സം ഇല്ലാത്തി ടത്തോളം കാലം സിവിൽ സ്വഭാവ ത്തിലുള്ള ഏതൊരു വ്യവഹാരവും വിചാരണ ചെയ്യുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ് 

വിശദീകരണം  1 

ഏതെങ്കിലും വസ്തുസംബന്ധമായതോ ഓഫിസ് സംബന്ധമായതോ ആയ തർക്കത്തിന്മേൽ ഉള്ള വ്യവഹാരം പരിഗണിക്കുമ്പോൾ അങ്ങനെയുള്ള അവകാശ  തർക്കം പൂർണമായും മതപരമായ ചടങ്ങുകളേയോ അടിയന്തിരങ്ങളെയോ   ആശ്രയിച്ചിരിക്കുന്നു എന്ന് വരികിലും അതൊരു സിവിൽ വ്യവഹാരമായി പരിഗണിക്കാം 

വിശദീകരണം  2 

ഈ വകുപ്പിൻ്റെ ആവശ്യങ്ങൾക്കായി വിശദീകരണം 1 ൽ  പരാമർശിക്കുന്ന ഓഫീസ് സംബന്ധമായ കാര്യങ്ങളിൽ എന്തെങ്കിലും ഫീസ് അറ്റാച്ച് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളതും അല്ലെങ്കിൽ അങ്ങനെയുള്ള ഓഫീസ് സംബന്ധമായ വിഷയം ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തോട് അനു ബന്ധിച്ചുള്ളതാണോ അല്ലയോ   എന്നുള്ളത്  കാര്യമല്ല .

കുറിപ്പ് :

പൂർണമായും മതപരമായതോ , ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതോ, രാഷ്ട്രീയപരമായതോ, ജാതിപരമായതോ ആയ തർക്കങ്ങൾ ഒരു സിവിൽ വ്യവഹാരമായി പരിഗണിച്ച്‌   വിധി പറയുന്നതിൽ  കോടതിക്ക് തടസ്സം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ രണ്ടു വിശദീകരണങ്ങൾ ഈ വകുപ്പിൽ കൂട്ടി ചേർത്ത് തന്നിട്ടുള്ളത്.    

സിവില്‍ നടപടി ക്രമം വകുപ്പ് 10

വ്യവഹാരം നിർത്തിവെക്കൽ (Res Subjudice) ഒരേപോലെ ഉള്ള  അധികാരം (Concurrent Jurisdiction) നിലനിൽ ക്കുന്ന രണ്ടു കോടതികൾ ഒരു വ്യവഹാരത്തിൽ വ്യത്യസ്ത തരത്തിലുള്ള വിധികൾ പുറ പ്പെടുവിച്ചു അവിടെ ഒരു വൈരുധ്യം സൃഷ്ടിക്കാതിരിക്കുന്നതിനാണ്  Res Subjudice എന്ന ഒരു തത്വം സിവിൽ നടപടിക്രമത്തിലെ പത്താമത്തെ വകു പ്പായി കൂട്ടി ചേർത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം ഒരു സിവിൽ കോട തിയിൽ വിചാരണയിൽ ഇരിക്കുന്ന ഒരുവ്യവഹാരത്തെ അതിലെ കക്ഷികൾ ഇതേ വ്യവഹാരം വിചാരണ നടത്താൻ അധികാരമുള്ള മറ്റൊരു കോടതിയിൽ ഫയൽ ആക്കിയാൽ രണ്ടാമത് വ്യവഹാരം ഫയൽ ചെയ്യപ്പെട്ട കോടതിക്ക് ആ വ്യവഹാരത്തെ ആ കോടതിയിൽ നിർത്തി  വെക്കാൻ  (Stay ) ഈ വകുപ്പ് പ്രകാരം അധികാരം കൊടുക്കുന്നു 

ഈ വകുപ്പ് പ്രകാരം കേസ് രണ്ടാമത് ഫയൽ ചെയ്യപ്പെട്ട കോടതിയിൽ നിർത്തി വെക്കണമെങ്കിൽ താഴെ പറയുന്ന 6 വ്യവസ്ഥകൾ പൂർത്തീകരിക്കേണ്ടതുണ്ട് 

1 രണ്ടു വ്യവഹാരങ്ങൾ ഉണ്ടായിരിക്കണം ഒന്ന് ആദ്യം ഫയൽ ചെയ്തതും രണ്ടു പിന്നീട് ഫയൽ ചെയ്തതും 

2 രണ്ടാമത് ഫയൽ ചെയ്ത വ്യവഹാരത്തിലെ നേരിട്ടുള്ളതും സാരാംശത്തിൽ (Directly and Substantially) ഉള്ളതുമായ   തർക്കവിഷയം ആദ്യം  ഫയൽ ചെയ്ത വ്യവഹാരത്തിൽ ഉള്ളത് തന്നെ ആവണം 

3 രണ്ടു വ്യവഹാരത്തിലും ഒരേ കക്ഷികളോ  അവരെ പ്രതിനിധാനം ചെയ്യുന്നവരോ ആവണം 

4 ആദ്യം ഫയൽ ചെയ്ത വ്യവഹാരം താഴെ പറയുന്ന ഏതെങ്കിലും നിലയിലുള്ള കോടതിയിൽ വിചാരണയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇരിക്കുന്നതാവണം 

a ) അതേ കോടതിയിൽ തന്നെയോ 

b ) ഇന്ത്യയിലെ മറ്റേതെങ്കിലും ഒരു കോടതിയിലോ 

c ) ഇന്ത്യ ഗവൺമെന്റ്  സ്ഥാപിച്ച ഇന്ത്യക്കു വെളിയിൽ ഉള്ള ഏതെങ്കിലും ഒരു കോടതിയിലോ 

d ) സുപ്രീം കോടതിയിലോ 

5 ) ആദ്യം കേസ് ഫയൽ ചെയ്ത കോടതിക്കും രണ്ടാമത് ഫയൽ ചെയ്യപ്പെട്ട വ്യവഹാരത്തിൽ വിധി പറയാനുള്ള അധികാരം ഉണ്ടായിരിക്കണം.

6 ) കക്ഷികൾ രണ്ടുവ്യവഹാരത്തിലും ഒരേ അവകാശത്തിൻ കീഴിൽ വ്യവഹാരം നടത്തുന്നവർ ആയിരിക്കണം 

വിശദീകരണം 

ഒരു വ്യവഹാരം ഒരു വിദേശ കോടതിയിൽ നിലവിലിരിക്കുന്നുണ്ടെന്നുള്ളത് അതെ വ്യവഹാര കാരണം അടിസ്ഥാനമായിട്ടുള്ള ഒരു വ്യവഹാരം വിചാരണ ചെയ്യുന്നതിൽ നിന്ന് ഇന്ത്യയിലെ കോടതികളെ തടയുന്നില്ല 

സിവില്‍ നടപടി ക്രമം വകുപ്പ് 11

Res എന്ന വാക്കിന്റെ അർത്ഥം തർക്കവിഷയം  എന്നും judicata എന്ന വാക്കിന്റെ അർത്ഥം   'തീരുമാനം പുറപ്പെടുവിച്ചത് '  എന്നുമാണ് . അപ്പോൾ Res  Judicata  എന്ന വാക്കിന്റെ അർത്ഥം 'വിധി പുറപ്പെടുവിച്ച തർക്കവിഷയം' എന്നാണ്. 1776 ൽ ഒരു ബ്രിട്ടീഷ് കേസ്സായ കിങ്സ്റ്റൺ കേസിൽ ആണ് ആദ്യമായി ഈ തത്വം ഉപയോഗിച്ചത്. തുടർന്ന് 1960 കളിൽ ഇന്ത്യയിൽ ആദ്യമായ്  സുപ്രീം കോടതി ഈ ഒരു തത്വം ഉപയോഗിച്ചു. ഈ ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ  കോടതി വിധിപറഞ്ഞ ഒരു കേസിൽ അതെ കേസുമായി സമാന അധികാരമുള്ള (Concurrent Jurisdiction) ഉള്ള മറ്റൊരു കോടതിയിൽ ഈ വ്യവഹാരം ഫയൽ ചെയ്യാനോ വിചാരണ നടത്താനോ സാധിക്കില്ല. ഈ ഒരു തത്വവുമായി ബന്ധപെട്ടു രണ്ടു വാക്കുകളാണ് പ്രധാനമായും ഓർത്തുവെക്കേണ്ടത് ഒന്ന് മുൻപ് ഫയൽ ചെയ്ത കേസ് (Former Suit) രണ്ടു (Subsequently Instituted Suit ). 

താഴെ പറയുന്നവയാണ് Res Judicata പ്രിൻസിപ്പളിന്റെ പ്രധാന ഉദ്ദേശങ്ങൾ   

1  ഒരു വ്യവഹാരത്തിൽ ഒന്നിലധികം വിചാരണകൾ തടയുക 

2 കോടതി ഉത്തരവുകൾക്കു ഒരു ആധികാരികതയും കൃത്യതയും നൽകുക 

3 വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾക്കു സ്ഥിരത നൽകുക 

താഴെ പറയുന്നവ   നിബന്ധനകൾ   പാലിക്കുമ്പോഴാണ്  Res Judicata പ്രിൻസിപ്പൾ പൂർത്തീകരിക്കപ്പെടുന്നത്  

ഈ ഒരു വകുപ്പുമായി ബന്ധപെട്ടു 8 വിശദീകരണങ്ങൾ ആണ് കൊടുത്തിട്ടുള്ളത് അതിനു അനുയോജ്യമായ നിബന്ധനക്ക് കീഴിൽ കാണിച്ചിരിക്കുന്നു 

നിബന്ധന1 (Condition 1)

ആദ്യം ഫയൽ ചെയ്ത വ്യവഹാരത്തിലും, രണ്ടാമത് ഫയൽ ചെയ്യപ്പെട്ട വ്യവഹാരത്തിലെയും  നേരിട്ടുള്ളതും സാരാംശത്തിൽ അടങ്ങിയതുമായ തർക്കവിഷയങ്ങൾ  (Directly and Substantially  Issue in Matter) ഒന്ന് തന്നെയാവണം 

വിശദീകരണം 1 (Explanation I)

ആദ്യത്തെ  കേസ് (Former  Suit ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ആദ്യം വിധി പറഞ്ഞ കേസ് ഏതാണോ  അതിനെയാണ്, അല്ലാതെ ആദ്യം ഫയൽ ചെയ്തത് കൊണ്ട് അത് ആദ്യത്തെ കേസ് (Former Suit ) ആവണമെന്നില്ല.

വിശദീകരണം  3 Explanation III)

തർക്കവിഷയം എന്നത് ആദ്യത്തെ കേസിൽ (Former  Suit ) ഏതെങ്കിലും ഒരു കക്ഷി സമ്മതിച്ചതോ നിരാകരിച്ചതോ ആവാം 

വിശദീകരണം 4 (Constructive Resjudicata ) (Explanation IV)

ആദ്യത്തെ വ്യവഹാരത്തിൽ പ്രതി വാദത്തിനോ എതിർപ്പിനോ ഉപയോഗിക്കാമായിരുന്ന ഏതെങ്കിലും ഒരു വിഷയം ആ വ്യവഹാരത്തിലെ നേരിട്ടോ സാരാംശത്തിലുള്ളതോ  ആയ തർക്ക വിഷയമായി പരിഗണി ക്കാവുന്നതാണ്. (ഇതിൽ നിന്നും മനസിലാകുന്നത് ആദ്യം ഫയൽ ചെയ്ത വ്യവഹാരത്തിൽ ഏതെങ്കിലും ഒരു തർക്ക വിഷയം ഉന്നയിക്കാതിരിക്കുകയും ആ കാരണം കൊണ്ട് വീണ്ടും ആ തർക്കവിഷയം രണ്ടാമത് ഫയൽ ചെയ്യുന്ന വ്യവഹാരത്തിൽ പരിഗണിക്കണം എന്ന് പറയാൻ കഴിയില്ല.

നിബന്ധന2 (Condition 2)

രണ്ടു വ്യവഹാരത്തിലെയും കക്ഷികൾ ഒന്ന് തന്നെയാവണം (Parties are Same)

വിശദീകരണം  6 (Explanation VI)

കക്ഷികൾ  തങ്ങൾക്കും മറ്റുള്ളവർക്കും കൂടി പൊതുവായി അവകാശപ്പെടുന്ന ഒരു പൊതു അവകാശത്തെ കുറിച്ച് ഉത്തമവിശ്വാസപൂർവ്വം വ്യവഹാരം സമർപ്പിക്കുന്നിടത്തു അങ്ങനെയുള്ള വ്യവഹാരത്തിൽ അവകാശ ബന്ധമുള്ള എല്ലാ ആളുകളെയും ഈ വകുപ്പിന് കീഴിൽ വ്യവഹരിക്കുന്ന ആളുകളുടെ നിർവചനത്തിന്റെ  പരിധിയിൽ കൊണ്ടുവരാവുന്നതാണ്.

 ഇതിൽ നിന്ന് നാം മനസിലാക്കേണ്ടത് ഒരു Reprsentative  Suit  പ്രകാരമുള്ള ഹർജി സമർപ്പിക്കുമ്പോൾ Order 1 Rule 8 പ്രകാരമുള്ള നടപടികൾ എല്ലാം പൂർത്തീ കരിച്ചുകൊണ്ടാണ് ആ വ്യവഹാരം വിധി പറഞ്ഞത് എന്ന് അനുമാനി ച്ചുകൊണ്ട് പുതിയവ്യവഹാരം ഫയൽ ആക്കുമ്പോൾ മുൻപുള്ള കേസിൽ തങ്ങൾ കക്ഷികൾ ആയിരുന്നില്ല എന്ന ഒരു കാരണം കൊണ്ട് രണ്ടാമത് ഫയൽ ചെയ്യുന്ന വ്യവഹാരം വീണ്ടും പരിഗണിക്കണം എന്ന് പറയാൻ കഴിയില്ല. 

നിബന്ധന 3 (Condition 3)

ആദ്യം  വിധി പുറപ്പെടുവിച്ച കേസിലും രണ്ടാമത് സമർപ്പിച്ച കേസിലും കക്ഷികൾ ഒരേ അവകാശത്തിൻ  കീഴിൽ വ്യവഹരിക്കുന്നവരാവണം (Parties Under Same Title )

കക്ഷികൾ ഒരേ അവകാശത്തിൻ കീഴിൽ വ്യവഹരിക്കണം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടുകേസ്സിലും കക്ഷികളുടെ ആവശ്യങ്ങൾ ഒന്ന് തന്നെ ആവണം .

വിശദീകരണം 5 (Explanation V)

കക്ഷികൾ തങ്ങളുടെ  ആവശ്യങ്ങൾ അന്യായത്തിൽ പരാമർശിക്കുകയും, കോടതിയുടെ വിധിന്യായത്തിൽ അത് പ്രത്യക്ഷത്തിൽ  പരാമർശ്ശി ക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ കക്ഷികളുടെ ആ ആവശ്യം കോടതി നിരാകരിച്ചതായി കണക്കാക്കാം.

നിബന്ധന 4 (Condition 4)

അധികാരികത ഉള്ള കോടതിയാവണം ആദ്യ കേസിൽ വിധി പറഞ്ഞിട്ടുണ്ടാവുക (Court Must be a Competent Court )

കോടതിയുടെ വിവിധ തരത്തിലുള്ള  അധികാരികതയെ സംബന്ധിച്ച് വകുപ്പ് 9 ഇൽ പറയുന്നുണ്ട്. ഒരു തർക്കത്തിൽ കോടതി വിധി പറയുമ്പോൾ ആ കോടതിക്ക് ആ തർക്കത്തിൽ വിധി പറയാനുള്ള ആധികാരികത ഉണ്ടായിരിക്കണം എങ്കിൽ മാത്രമേ രണ്ടാമത് ഇതേ അന്യായം മറ്റൊരു കോടതിയിൽ ഫയൽ ആക്കിയാൽ ഈ തത്വം പ്രയോഗിച്ച്‌ അതിനെ തടയാൻ കഴിയുകയുള്ളു.

വിശദീകരണം 2 (Explanation II)

ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക് ഒരു കോടതിയുടെ ക്ഷമത പരിശോധിക്കുമ്പോൾ അപ്പീൽ അവകാശവുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥകളും പരിഗണിക്കേണ്ടതില്ല. 

 വിശദീകരണം 8 (Explanation VIII)

ആദ്യ വ്യവഹാരം ഫയലിൽ സ്വീകരിച്ചു വിധി പറഞ്ഞ കോടതിക്ക് ആ വ്യവഹാരത്തിൻ മേൽ തീർപ്പു പറയാൻ അധികാരം ഉണ്ടായിരിക്കുകയും എന്നാൽ രണ്ടാമത് വ്യവഹാരം മറ്റൊരു കോടതിയിൽ ഫയൽ ആകുന്ന സമയത്തു ആദ്യം ഫയൽ ആക്കിയ  കേസിൽ വിധി പറഞ്ഞ കോടതിക്ക് നിലവിൽ  ഈ കേസിൽ വിധി പറയാൻ അധികാരം ഇല്ല എന്ന കാരണം  കാണിച്ചു കൊണ്ട് രണ്ടാമത്തെ വ്യവഹാരം ഫയലിൽ സ്വീകരിച്ചു വിധി പറയണം എന്ന് കക്ഷിക്ക്‌ പറയാൻ കഴിയില്ല കാരണം അങ്ങനെ ഒരു സാഹചര്യം ആണെങ്കിൽ കൂടി ആദ്യത്തെ കേസ്സു ഫയൽ ആകുന്ന സമയത്തു ആ കോടതിക്ക് അധികാരം ഉണ്ടായിരുന്നോ എന്ന് മാത്രം പരിശോദിച്ചാൽ മതിയാവും 

No comments:

Post a Comment