സിവിൽ നടപടി ക്രമം വകുപ്പ് 15, മുതല്‍ 20 വരെ - Online Legal Service

Latest

BANNER 728X90

Tuesday, 31 August 2021

സിവിൽ നടപടി ക്രമം വകുപ്പ് 15, മുതല്‍ 20 വരെ


സിവിൽ നടപടി ക്രമം വകുപ്പ് 15
ഏതൊരു വ്യവഹാരവും അത് വിചാരണ ചെയ്യാൻ ക്ഷമതയുള്ള ഏറ്റവും താഴ്ന്ന പടിയിലുള്ള കോടതിയിൽ ആരംഭിക്കേണ്ടതാണെന്ന് സിവിൽ നടപടിക്രമം വകുപ്പ് 15 ഇൽ പറയുന്നു.

സിവിൽ നടപടി ക്രമം വകുപ്പ് 16
വ്യവഹാരങ്ങൾ തർക്ക വിഷയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഫയൽ ആക്കുന്നതുമായി ബന്ധപ്പെട്ട്‌ സിവിൽ നടപടി ക്രമം വകുപ്പ് 16 ഇൽ പറയുന്നു.
താഴെ പറയുന്ന തരത്തിലുള്ള വ്യവഹാരങ്ങൾ അവയുടെ മൂല്യത്തിനും മറ്റു വ്യവഹാര പരിമിതികൾക്കും വിധേയമായി തർക്ക വസ്തു സ്ഥിതി ചെയ്യുന്ന കോടതിയിൽ ഫയൽ ആക്കേണ്ടതാകുന്നു.
a) പട്ടത്തോട് കൂടിയോ (വടകയോട് കൂടിയോ) ലാഭത്തോട് കൂടിയോ അല്ലാതെയോ സ്ഥാവര വസ്തു വീണ്ടെടുക്കുന്നതിനുള്ള വ്യവഹാരങ്ങൾ 
b) സ്ഥാവര വസ്തു ഭാഗം വെച്ചു കിട്ടുന്നതിനുള്ള വ്യവഹാരങ്ങൾ (Partition Suit)
c) സ്ഥാവര വസ്തുവിന്മേലുള്ള പണയത്തിന്റെയോ ചർജിന്റെയോ സംഗതിയിൽ പണയമൊഴിപ്പിക്കൽ,  നിരോധനത്തിനോ വിൽപനക്കോ പണയ മൊഴിപ്പിക്കലിനോ ഉള്ളതായ വ്യവഹാരങ്ങൾ
d) സ്ഥാവര വസ്തുവിനുള്ള മറ്റേതെങ്കിലും അവകാശത്തെയോ അതിലുള്ള അവകാശ ബന്ധത്തെയോ കുറിച്ചുള്ള തീർപ്പിനായുള്ള വ്യവഹാരങ്ങൾ 
e) സ്ഥാവര വസതു നാശം വരുത്തിയ തിനുള്ള നഷ്ടപരിഹാരം കിട്ടുന്നതിനുള്ള വ്യവഹാരങ്ങൾ 
f) ജപ്തി ചെയ്തു കൊണ്ടുപോയതോ കടത്തികൊണ്ടോ പോയതായ ചലിക്കുന്ന വസ്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള വ്യവഹാരങ്ങൾ.
എന്നാൽ സ്ഥാവര വസ്തുവിൽ എതൃ കക്ഷിയുടെ ഇടപെടൽ മൂലം വന്നിട്ടുള്ള നാശനഷ്ടത്തിന് നഷ്ടപരിഹാരം കിട്ടുന്നതിന് വേണ്ടിയുള്ള വ്യവഹാരങ്ങൾ ആ തർക്ക വസ്തു സ്ഥിതി ചെയ്യുന്ന അധികാര പരിധിയുള്ള കോടതിയിലോ അല്ലെങ്കിൽ എതൃകക്ഷി തമാസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്ഥലത്തുള്ള കോടതിയിലോ സമർപ്പിക്കാവുന്നതാണ് 

സിവിൽ നടപടി ക്രമം വകുപ്പ് 17
സ്ഥാവര വസ്തുവിന്മേലുള്ള നിവൃത്തിയോ സ്ഥാവര വസ്തുവിന്മേൽ വരുത്തിയ നഷ്ടത്തിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വ്യവഹാരമോ  ഫയൽ ആകുന്നതിന് ആ സ്ഥാവര വസ്തു വ്യത്യസ്ത കോടതികളുടെ അധികാരപരിധിക്കുളിൽ സ്ഥിതി ചെയ്യുന്നുവെങ്കിൽ തർക്ക വസ്തുവിന്റെ ഏതെങ്കിലും ഒരു ഭാഗം സ്ഥിതി ചെയ്യുന്ന അധികാര പരിധിയുള്ള കോടതിയിൽ ആ വ്യവഹാരം ഫയൽ ആക്കിയാൽ മതിയാകും.
എന്നാൽ തർക്കവസ്തുവിന്റെ മൂല്യം പരിശോധിക്കുമ്പോൾ അങ്ങനെയുള്ള കോടതിക്ക് വ്യവഹാരം സ്വീകരിക്കാനും നടപടി എടുക്കാനുമുള്ള അധികാരം ഉണ്ടായിരിക്കണം.

സിവില്‍ നടപടി ക്രമം വകുപ്പ് 18

കോടതിയുടെ അധികാരിതയുടെ തദ്ദേശതിർത്തികൾ അനിശ്ചിതമായിരി ക്കുന്നിടത്ത് വ്യവഹാരം ആരഭിക്കേണ്ട സ്ഥലം എവിടെ ആണെന്ന് കാണിച്ചു തരുന്നു 
1) ഒരു സ്ഥാവര വസ്തുവിന്റെ പല ഭാഗങ്ങൾ രണ്ടോ അതിലധികമോ കോടതിയുടെ അധികാരപരിധിയിൽ കിടക്കുന്നു എന്നുള്ള ഒരു അനിശ്ചിതത്വത്തിൽ, ആ ഒരു അനിശ്ചിതത്തിനു കാരണം ഉണ്ടെന്നു ബോധ്യപ്പെടുന്നുവെങ്കിൽ ആ കോടതികളിൽ ഏതെങ്കിലും ഒന്നിന് ആ അനിശ്ചിതത്തിന്റെ സ്റ്റേറ്റ്മെന്റ് റെക്കോഡ് ചെയ്തു ആ വ്യവഹാരം പരിഗണനക്ക് എടുക്കാവുന്നതും വിധി പുറപ്പെടുവിക്കാവുന്നതും ആണ്. ഈ ഒരു വ്യവഹാരത്തിലെ  വിധിക്ക് ആ തർക്കവസ്തു അതേ കോടതിയുടെ അധികാര പരിധിയിൽ നിലനിന്നാലുള്ള അതേ ഫലം തന്നെയാവും.
എന്നാൽ ഈ ഒരു വിധി പുറപ്പെടുവിച്ച കോടതിക്ക്  ഒരു വ്യവഹാരത്തിന്റെ മൂല്യവും സ്വഭാവവും പരിഗണിച്ചാൽ അത് വിചാരണക്ക് എടുക്കാൻ അധികാരികത  ഉള്ള കോടതിയാവണം 
2)  ഒന്നാം ഉപവകുപ്പിൻ കീഴിൽ ഒരു സ്റ്റേറ്റ് മെന്റ് റെക്കോഡാക്കി യിട്ടില്ലാതിരിക്കുകയും അങ്ങനെയുള്ള വസ്തുസംബന്ധിച്ചുള്ള ഒരു വ്യവഹാര ത്തിൽ ആ വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അധികാരിതയില്ലാത്ത ഒരു കോടതി , ഒരു വിധിയോ ഉത്തരവോ പാസ്സാക്കിയിട്ടുണ്ടെന്ന് ഒരു അപ്പീൽ കോടതിയുടെയോ റിവിഷൻ കോടതിയുടെയോ മുൻപാകെ ആക്ഷേപം ഉന്നയിച്ചിരിക്കുകയും ചെയ്യുന്നിടത്ത്, അപ്പീൽ കോടതിയോ റിവിഷൻ കോടതിയോ അതിന്റെ അഭിപ്രായത്തിൽ ആ വ്യവഹാരം ആരംഭിച്ച സമയത്ത് അതുസംബന്ധിച്ച് അധികരിതയുള്ള കോടതിയെ കുറിച്ചു അനിശ്ചതത്തിന് ന്യായമായ കാരണം ഇല്ലാതിരിക്കുകയും അനന്തര ഫലമായി ഒരു നീതിനിഷേധം ഉണ്ടാവുകയും ചെയ്യതിടത്തോളം കാലം ആ ആക്ഷേപം റിവിഷൻ കോടതിയോ അപ്പീൽ കോടതിയോ അനുവദിച്ചു കൊടുക്കാൻ പാടുള്ളതല്ല.

സിവിൽ നടപടി ക്രമം വകുപ്പ് 19

ആളുകളോടുള്ളതോ ജംഗമ വസ്തുവിനോടോ ചെയ്ത അപകൃത്യത്തിനുള്ള നഷ്ടപരിഹാരത്തിനുള്ള വ്യവഹാരങ്ങൾ, ആ അപകൃത്യം നടന്ന സ്ഥലത്തുള്ള കോടതിയിലോ അല്ലെങ്കിൽ എതൃകക്ഷി താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്നതോ ബിസിനസ്സ് നടത്തതുന്നതോ ആയ സ്ഥലത്തുള്ള കോടതിയിലോ ഫയൽ ആക്കാവുന്നതാണ്.

സിവിൽ നടപടി ക്രമം വകുപ്പ് 20 
മറ്റു വ്യവഹാരങ്ങൾ പ്രതികൾ താമസിക്കുന്നിടത്തോ വ്യവഹാരകാരണം ഉത്ഭവിക്കുന്നിടത്തോ ആരംഭിക്കേണ്ടതാണ്
മുൻപ് പറഞ്ഞ വകുപ്പുകളിലെ പരിമിതികൾക്ക് വിധേയമായി ഏതൊരു വ്യവഹാരവും താഴെ പറയുന്ന ഏതൊരു കോടതിയിലും ഫയൽ ആക്കാവുന്നതാണ്. 
a) ഒന്നോ അതിലധികമോ എതൃകക്ഷികൾ ഉള്ളിടത്തു വ്യവഹാരത്തിന്റെ പ്രാരംഭ സമയത്ത് അവർ താമസിക്കുന്നിടത്തോ, ജോലി ചെയ്യുന്നിടത്തോ, ബിസിനെസ്സ് ചെയ്യുന്നിടത്തോ ഉള്ള കോടതിയിൽ  അല്ലെങ്കിൽ
b)ഒന്നിലധികം പ്രതികൾ ഉള്ളിടത്ത് അവരിൽ ആരെങ്കിലും വ്യവഹാരത്തിന്റെ പ്രാരംഭ സമയത്ത് താമസിക്കുന്ന സ്ഥലത്തോ, ജോലി ചെയ്യുന്നതോ ബിസിനസ്സ് ചെയ്യുന്നതോ ആയ സ്ഥലത്തോ എന്നാൽ അങ്ങനെയുള്ള സംഗതിയിൽ കോടതിയുടെ അനുമതി നല്കപ്പെട്ടിരിക്കുകയോ അല്ലെങ്കിൽ മുൻപറഞ്ഞതുപോലെ താമസിക്കുകയോ ബിസ്സിനസ്സ് നടത്തുകയോ ജോലിചെയ്യുകയോ ചെയ്യാത്ത പ്രതികൾ ആ കോടതിയിൽ വ്യവഹാരം ആരംഭിക്കുന്നതിന് സമ്മതം നൽകുകയോ ചെയ്തിരിക്കണം അല്ലെങ്കിൽ 
c)വ്യവഹാരകാരണം പൂർണമായോ ഭാഗികമായോ ഉത്ഭവിക്കുന്നിടത്ത് 
വിശദീകരണം 
ഒരു കോർപ്പറേഷനെ അതിന്റെ ഏക ഓഫീസിലോ അതിന്റെ കീഴ് ഓഫീസ് നിലനൽക്കുന്നതയോ സ്ഥലത്ത് വെച്ചു ഉത്ഭവിക്കുന്ന വ്യവഹാര കാരണം അങ്ങനെയുള്ള സ്ഥലത്തോ ബിസിനസ്സ് നടതത്തികൊണ്ടോ പോകുന്നതായി കരുതപ്പെടാവുന്നതാകുന്നു. 

No comments:

Post a Comment