ആർക്കൊക്കെ അന്യായക്കാരനായി കക്ഷി ചേരാം
താഴെ പറയുന്ന സാഹചര്യത്തിൽ ഉള്ള എല്ലാ ആളുകൾക്കും ഒരു അന്യായക്കാരനായി കക്ഷി ചേരാം.
a ) ഒരേ കൃത്യത്തിൽ നിന്നോ അല്ലെങ്കിൽ ഒരേ ഇടപാടിൽ നിന്നോ,അല്ലെങ്കിൽ ഒരേ ഇടപാടുകളുടെ ഒരു പരമ്പരയിൽ നിന്നോ ഉത്ഭവിച്ച ഏതെങ്കിലും നിവൃത്തിക്ക് അർഹാരായിട്ടുള്ള ആളുകൾക്ക്
b) അങ്ങനെയുള്ള ആളുകൾ വെവ്വേറെ വ്യവഹാരങ്ങൾ കൊണ്ടുവരുന്നു വെങ്കിൽ നിയമപരമോ വസ്തുത പരമോ ആയ ഏതെങ്കിലും പൊതുവായ പ്രശ്നം ഉത്ഭവിക്കുകയും ചെയ്യുകയാണെങ്കിൽ ഒരൊറ്റ വ്യവഹാരത്തിൽ വാദികളായി ചേർക്കാവുന്നതാണ്.
സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 2
വെവ്വേറെ വിചാരണകൾ ഉത്തരവ് ചെയ്യാനുള്ള കോടതിയുടെ അധികാരം
ഏതെങ്കിലും അന്യായക്കാരെ ഒന്നിച്ച് കക്ഷി ചേർക്കൽ വ്യവഹാരത്തിന്റെ വിചാരണക്ക് വിഷമമുണ്ടാക്കുകയോ കാലതാമസം ഉണ്ടാക്കുകയോ ചെയ്തേക്കുമെന്ന് കോടതിക്ക് തോന്നുന്ന പക്ഷം അന്യായക്കാരെ വെവ്വേറെ വ്യവഹാരങ്ങളിൽ ഉൾപ്പെടുത്തി കേസ് വിചാരണക്ക് എടുക്കാവുന്നതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അനുയോജ്യമായ നടപടിയോ സ്വീകരിക്കാവുന്നതാണ്.
സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 3
താഴെ പറയുന്ന സാഹചര്യങ്ങളിൽ എല്ലാ ആളുകളെയും എതൃകക്ഷികളായി കക്ഷി ചേർക്കാവുന്നതാണ്.
a ) ഒരു കൃത്യത്തിൽ നിന്നോ അല്ലെങ്കിൽ ഒരേ ഇടപാടിൽ നിന്നോ,അല്ലെങ്കിൽ ഒരേ ഇടപാടുകളുടെ ഒരു പരമ്പരയിൽ നിന്നോ ഉത്ഭവിച്ച ഏതെങ്കിലും നിവൃത്തികൾ ലഭിക്കേണ്ട സാഹചര്യത്തിൽ അത്തരം നിവൃത്തികൾ നേടിയെടുക്കേണ്ട കൂട്ടായു ള്ളതോ വെവ്വേറെ ഉള്ളതോ ആയ ആളുകൾ
b) അങ്ങനെയുള്ള ആളുകൾക്കെതിരായി വെവ്വേറെ വ്യവഹാരങ്ങൾ കൊണ്ടുവരുന്നുവെങ്കിൽ നിയമപരമോ, വസ്തുതപരമോ ആയ ഏതെങ്കിലും പൊതുവായ പ്രശ്നം ഉത്ഭവിക്കുമെന്നിരിക്കുകയും
ചെയ്യുന്നിടത്തു ഒരൊറ്റ വ്യവഹാരത്തിൽ പ്രതികളായി ചേർക്കാവുന്നതാണ്.
സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 3A
എതൃകക്ഷികളെയെല്ലാം ഒന്നിച്ചു ഒരു വ്യവഹാരത്തിൽ ചേർക്കൽ വിചാരണക്ക് വിഷമമുണ്ടാക്കുകയോ കാലതാമസം ഉണ്ടാക്കുകയോ ചെയ്തേക്കാമെന്ന് കോടതിക്ക് തോന്നുന്നിടത്ത് കോടതിക്ക് വെവ്വേറെ വിചാരണയ്ക്ക് ഉത്തരവ് ചെയ്യുകയോ നീതിയുടെ താൽപര്യങ്ങൾക്ക് യോജിക്കുന്ന രീതിയിൽ മറ്റു ഉത്തരവുകളോ ചെയ്യാവുന്നതാണ്.
സിവില്‍ നടപടി ക്രമം ഓര്‍ഡര്‍ 1 റൂള്‍ 4
കോടതിക്ക് കൂട്ടു കക്ഷികൾക്ക് ഒന്നോ അതിലധികമോ പേർക്ക് അനുകൂലമായോ എതിരായോ വിധിക്കാവുന്നതാണ്.
വാദികളിൽ നിവൃത്തിക്ക്
a) അവകാശമുള്ളവരായി കാണുന്ന ഒന്നോ അതിലധികമോ പേർക്ക് അനുകൂലമായി അയാൾക്കോ അവർക്കോ അവകാശമുള്ള നിവൃത്തിക്കും
b) പ്രതികളിൽ ബാധ്യസ്ഥരായി കാണുന്ന ഒന്നോ അതിലധികമോ പേർക്കെതിരായി അവാരുടെ യാഥാക്രമമുള്ള ബാധ്യതകള നുസരിച്ചും
യാതൊരു ഭേദഗതിയും കൂടാതെ നൽകാവുന്നതാണ്.
സിവിൽ നടപടി ക്രമം വകുപ്പ് 5
ഏതെങ്കിലും വ്യവഹാരത്തിൽ അന്യായക്കാരൻ എതൃകക്ഷിക്കെതിരെ ആവശ്യപ്പെടുന്ന എല്ലാ നിവൃത്തികൾക്കും എതൃകക്ഷിക്ക് ബന്ധം ഉണ്ടായിരിക്കേണ്ട ആവശ്യമില്ല
സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 6
അന്യായക്കാരന്റെ സൗകര്യം അനുസരിച്ച് വിനിമയ പത്രങ്ങളിലൂടെയും ഹുണ്ടികളിലെയും പ്രോ നോട്ടുകളിലെയും കക്ഷികൾ ഉൾപ്പെടെ ഏതെങ്കിലും ഒരൊറ്റ കരാറിൽ വെവ്വേറെയോ കൂട്ടായോ ബാധ്യതയുള്ള ആളുകൾ എല്ലാവരെയുമോ അവരിൽ ആരെയെങ്കിലുമോ ഒരേ വ്യവഹാരത്തിലെ കക്ഷികളായി ചേർക്കാവുന്നതാകുന്നു.
സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 7
ഏതു ആളുകളിൽ നിന്നാണ് പരിഹാരം ലഭിക്കുന്നതിന് തനിക്ക് അവകാശമുള്ളതെന്ന് സംശയമുള്ളപ്പോൾ അന്യായക്കാരന് രണ്ടോ അതിലധികമോ പ്രതികളിൽ ആർക്കും എത്രത്തോളമാണ് ബാധ്യതയുള്ളതെന്ന പ്രശ്നം തീർപ്പാക്കുന്നതിനായി ചേർക്കാവുന്നതാണ്.
No comments:
Post a Comment