സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 8 മുതല്‍ 13 വരെ - Online Legal Service

Latest

BANNER 728X90

Tuesday, 14 September 2021

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 8 മുതല്‍ 13 വരെ



സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 8 
ഒരേ താല്പര്യമുള്ള ഉള്ള എല്ലാവർക്കും വേണ്ടി ഒരൊറ്റ ആൾക്ക് വ്യവഹാരത്തിൽ അന്യായക്കാരനോ എതൃകക്ഷിയോ ആകാമെന്ന് 
1) ഒരൊറ്റ വ്യവഹാരത്തിൽ ഒരേ താല്പര്യമുള്ള അനേകം ആളുകൾ ഉള്ളിടത്ത് 
a) കോടതിയുടെ അനുവാദത്തോടുകൂടി അപ്രകാരം താല്പര്യം ഉള്ള എല്ലാ ആളുകൾക്കും വേണ്ടിയോ അവാരുടെ ഗുണത്തിനയോ അങ്ങനെയുള്ള ആളുകളിൽ ഒരാൾക്കോ ഒന്നിലധികം പേർക്കോ വ്യവഹാരത്തിൽ അന്യായക്കാരനായോ എതൃ കക്ഷിയായോ വരവുന്നതാണ്.
b) കോടതിയുടെ നിർദ്ദേശത്തോട് കൂടി അപ്രകാരം താല്പര്യം ഉള്ള എല്ലാ ആളുകൾക്കും വേണ്ടിയോ അവാരുടെ ഗുണത്തിനയോ അങ്ങനെയുള്ള ആളുകളിൽ ഒരാൾക്കോ ഒന്നിലധികം പേർക്കോ വ്യവഹാരത്തിൽ അന്യായക്കാരനായോ എതൃ കക്ഷിയായോ വരവുന്നതാണ്.
2) ഏതൊരു വ്യവഹാരത്തിലും ഒന്നാം ഉപവകുപ്പിൽ പ്രസ്താവിച്ച പോലെ കോടതിയുടെ നിർദേശതത്തോടു കൂടിയോ കോടതിയുടെ അനുമതിയോട് കൂടിയോ പ്രവർത്തിക്കുമ്പോൾ ആയത് അന്യായക്കാരന്റെ ചിലവിൽ വ്യവഹാരത്തിൽ താല്പര്യമുള്ള എല്ല ആളുകൾക്കും നോട്ടീസ് അയക്കുകയോ നേരിട്ട് അവരെ വിവരം അറിയിക്കുകയോ അല്ലെങ്കിൽ ഒരുപാട് ആളുകൾ ഉണ്ടെന്നിരിക്കെ എല്ലാവരിലേക്കും വിവരം എത്തിക്കുക ബുദ്ധിമുട്ടാകുന്ന സന്ദർഭത്തിൽ കോടതിയുടെ നിർദ്ദേശത്തോടെ ഒരു പൊതു പരസ്യം ചെയ്യേണ്ടതാകുന്നു.
3) ഒന്നാം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും കക്ഷികൾക്ക് വേണ്ടിയോ അവർക്ക് എതിരായോ കോടതിയിൽ വ്യവഹാരം ഫയൽ ആക്കിയിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള കക്ഷികൾക്ക് കേസിൽ നേരിട്ടു കക്ഷി ചേരാനുള്ള അപേക്ഷ ആ കോടതിയിൽ സമർപ്പിക്കാവുന്നതാണ്.
4) രണ്ടാം ഉപവകുപ്പിൽ പറഞ്ഞ പ്രകാരം കേസിൽ താല്പര്യം ഉള്ള ആളുകൾക്കെല്ലാം  അന്യായക്കാരന്റെ ചിലവിൽ നോട്ടിസ് കൊടുക്കാതെ അത്തരത്തിലുള്ള ഒരുവ്യവഹാരവും ഓർഡർ 23 ന്റെ റൂൾ 1 സബ് റൂൾ 1 പ്രകാരം ഉപേക്ഷിക്കുകയോ സബ് റൂൾ 3 പ്രകാരം പിൻവലിക്കുകയോ റൂൾ 3 പ്രകാരം ഒത്തുതീർപ്പിന്റെ ഒരു കരാർ തയ്യാറാക്കുകയോ ചെയ്യാൻ പാടുള്ളതല്ല
5) വ്യവഹാരത്തിൽ അന്യായക്കാർക്ക് വേണ്ടിയോ എതൃകക്ഷികൾക്ക് വേണ്ടിയോ കേസിനെ പ്രതിനിധാനം ചെയ്യുന്ന ആൾ വേണ്ട രീതിയിൽ കേസ് നടത്തിപ്പിൽ ശ്രദ്ധ കൊടുക്കുന്നില്ലെങ്കിൽ കോടതിക്ക് അയാളുടെ സ്ഥാനത്ത് മറ്റൊരാളെ പകരക്കാരനാക്കാവുന്നതാണ് 
6) ഈ റൂൾ പ്രകാരം കോടതി വിധിക്കുന്ന ഏതൊരു വിധിയും കേസിനെ പ്രതിനിധാനം ചെയ്യപ്പെടുന്ന എല്ലാ ആളുകൾക്കും ഒരു പോലെ ബാധകമാണ്. 

വിശദീകരണം
ഒരു വ്യവഹാരത്തിൽ താല്പര്യം ഉള്ള ആളുകൾ ആണോ എന്നു തീർപ്പാക്കുന്ന ആവശ്യത്തിന് അങ്ങനെയുള്ള ആളുകൾക്ക് എല്ലാം ഒരേ വ്യവഹാര കാരണം ഉണ്ടെന്ന് സ്ഥാപിക്കേണ്ട ആവശ്യം ഇല്ല.

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 8 A
 ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ഒരാൾക്കോ ആളുകളുടെ ഒരു സംഘടനക്കോ ആ വ്യവഹാരത്തിൽ നേരിട്ടും സാരാംശത്തിലും വിവാദ്യകമായിരിക്കുന്ന ഏതെങ്കിലും നിയമ പ്രശ്‌നത്തിൽ താല്പര്യം ഉണ്ടെന്നും ആ ആളെയോ ആളുകളുടെ സംഘടനയോ ആ നിയമപ്രശ്‌നത്തിൽ അഭിപ്രായം ബോധിപ്പിക്കാൻ അനുവദിക്കുന്നത് പൊതു താത്പര്യത്തിന് ആവശ്യമാണെന്നും ബോധ്യപെടുന്നുവെങ്കിൽ കോടതിക്ക് ആ ആളെയോ സംഘടനെയോ ആയതിന് അനുവദിക്കാവുന്നതാണ്.

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 10

ആവശ്യമില്ലാത്ത അന്യായക്കാരന്റെ പേരിലുള്ള വ്യവഹാരം 
1) ഒരു വ്യവഹാരം തെറ്റായ അന്യായക്കാരന്റെ പേരിൽ ആരംഭിച്ചിട്ടുള്ളിടത്ത് അല്ലെങ്കിൽ അത് ശരിയായ അന്യായക്കാരന്റെ പേരിൽ ആണോ ആരംഭിച്ചിട്ടുള്ളത് എന്നു സംശയം ഉള്ളിടത്ത് വ്യവഹാരം ഉത്തമവിശ്വാസ പൂർവ്വമായ ഒരു തെറ്റുമൂലമാണ് ആരംഭിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ള ഒരു സാഹചര്യത്തിൽ തർക്കത്തിലുള്ള വിഷയത്തിന്റെ യഥാർഥ തീർപ്പിന് കോടതിക്ക് ന്യായമാണെന്ന് തോന്നുന്ന നിബന്ധനകളിൻ മേൽ വ്യവഹാരത്തിന്റെ ഏതു ഘട്ടത്തിലും വാദിയായി മറ്റ് ആരെയെങ്കിലും പകരം ചേർക്കാനോ കൂട്ടിച്ചേർക്കാനോ ഉത്തരവ് ചെയ്യാവുന്നതാണ്.
2) കോടതിക്ക് കക്ഷികളുടെ പേരുകൾ കൂട്ടിച്ചേർക്കുകയോ വെട്ടികളയുകയോ ചെയ്യാമെന്ന്.
കോടതിക്ക് നടപടിയുടെ ഏതൊരു ഘട്ടത്തിലും ഇരു കക്ഷികളിൽ ആരെയുടെയെങ്കിലും അപേക്ഷയിന്മേലോ അപേക്ഷ കൂടാതെയോ ന്യായമാണെന്ന് കോടതിക്ക് തോന്നുന്ന നിബന്ധനകളിന്മേൽ വാദിയോ പ്രതിയോ ആയി ശരിയല്ലാത്തവിധം ചേർക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും കക്ഷികളുടെ പേര് വിട്ട് കളയണമെന്നും, വാദിയായോ പ്രതിയായോ ആയാലും ചേർക്കേണ്ടതായിരുന്ന ഏതെങ്കിലും ആളുടെയോ അല്ലെങ്കിൽ വ്യവഹാരം ന്യായമായി തീർപ്പാക്കാൻ ആരുടെ സാനിധ്യമാണോ ആവശ്യമായി ഉള്ളതെന്ന് കോടതിക്ക് തോന്നുന്നത് അങ്ങനെയുള്ള ആളുടെ പേര് കൂട്ടി ചേർക്കാവുന്നതാണ്. 
3) യാതൊരു ആളെയും അയാളുടെ സമ്മതം കൂടാതെ ഉറ്റബന്ധു കൂടാതെ വ്യവഹാരം കൊടുക്കുന്ന വാദിയായോ ഏതെങ്കിലും അവശതയുള്ള വാദിയുടെ ഒരു ഉറ്റബന്ധുവയോ കൂട്ടി ചേർക്കാൻ പാടുള്ളതല്ല.
4) ഒരു എതൃകക്ഷിയെ കൂട്ടി ചേർക്കുന്നിടത്ത് അന്യായം കോടതി മറ്റുവിധത്തിൽ നിർദ്ദേശിക്കാത്ത പക്ഷം ആവശ്യകമായ രീതിയിൽ ഭേദഗതി ചെയ്യേണ്ടതും സമൻസിന്റെയും അന്യായത്തിന്റെയും ഭേദഗതി ചെയ്യപ്പെട്ട പകർപ്പുകൾ പുതിയ പ്രതിക്കും കോടതിക്ക് യുക്തമെന്നു തോന്നുന്നുവെങ്കിൽ ആദ്യപ്രതിക്കും നൽകേണ്ടതാകുന്നു.
5) പ്രതിയായി കൂട്ടിച്ചേർക്കപെടുന്ന ഏതെങ്കിലും ആൾക്കെതിരയുള്ള നടപടികൾ സമൻസിന്റെ നടത്തലിന്മേൽ മാത്രം ആരംഭിക്കുന്നതായി കരുത പെടുന്നതും ഇതു ഇന്ത്യൻ കാലഹരണ നിയമം 22 വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതുമാകുന്നു.

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 10A
കോടതിക്ക് സ്വവിവേകം ഉപയോഗിച്ച് ഏതെങ്കിലും പ്ളീഡറോട് ഏതെങ്കിലും വ്യവഹാരത്തിലെയോ നടപടിയിലെയോ വിവാദ്യ വിഷയത്തിൻ മേലുള്ള അതിന്റെ തീരുമാനം ബാധിക്കാനിടയുള്ള ഏതെങ്കിലും താത്പര്യത്തെ കുറിച്ച് കോടതിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കാൻ അപ്രകാരം ബാധിക്കപ്പെടാനിടയുള്ള താല്പര്യമുള്ള കക്ഷി പ്ളീഡറാൾ പ്രതിനിധാനം ചെയ്യുന്നില്ലെങ്കിൽ അഭ്യർത്ഥിക്കാവുന്നതാണ്.

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 11
കോടതിക്ക് വ്യവഹാരത്തിന്റെ നടത്തിപ്പ് ഉചിതമെന്ന് അത് കരുതുന്ന ആളെ ഏല്പിക്കാവുന്നതാണ്.

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 12
ഒന്നിലധികം വാദികൾ ഉള്ളിടത്ത് അവയിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ആളുകളെ മറ്റുള്ളവരിൽ ഏതെങ്കിലും ആൾക്ക് ഏതെങ്കിലും നടപടിയിൽ അങ്ങനെയുള്ള മറ്റെയാൾക്ക് വേണ്ടി ഹാജരാകുന്നതിനോ പ്ളീഡ് ചെയ്യുന്നതിനോ പ്രവർത്തിക്കുന്നതിനോ പ്രാധികാരപ്പെടുത്താവുന്നതും അതേ രീതിയിൽ ഒന്നിലധികം പ്രതികൾ ഉള്ളിടത്ത് അവരിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ആളെ മറ്റുള്ളവരിൽ ഏതെങ്കിലും ആൾക്ക് ഏതെങ്കിലും നടപടിയിൽ അങ്ങനെയുള്ള മറ്റെയാൾക്ക് വേണ്ടി ഹാജരാകുന്നതിനോ പ്ളീഡ് ചെയ്യുന്നതിനോ പ്രാവർത്തികമാക്കുന്നതിനോ പ്രാധികാരപ്പെടുത്താവുന്നതാണ്.

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 9
കക്ഷികളെ തെറ്റായി ചേർക്കുന്നതോ ചേർക്കാതിരിക്കുന്നതോ കാരണമായി യാതൊരു വ്യവഹാരവും പരാജയപ്പെടുന്നത ല്ലാത്തതും ഏതൊരു വ്യവഹാരത്തിലും കോടതിക്ക് തർക്കവിഷയം യഥാർഥത്തിൽ അതിന്റെ മുന്പാകെയുള്ള അവകാശങ്ങളും താൽപര്യങ്ങളും സംബന്ധിച്ചിടത്തോളം കൈകാര്യം ചെയ്യാവുന്നതുമാണ്. 
എന്നാൽ ഈ ചട്ടത്തിലെ യാതൊന്നും ഒരു അവശ്യകക്ഷിയെ ചേർക്കാതിരിക്കുന്നതിന് ബാധകമായിരിക്കുന്നതല്ല.

സിവിൽ നടപടി ക്രമം ഓർഡർ 1 റൂൾ 13
കക്ഷികളെ ചേർക്കാതിരിക്കലിന്റെയോ തെറ്റായി ചേർക്കലിന്റെയോ കാരണത്തിന്മേലുള്ള എല്ലാ ആക്ഷേപങ്ങളും, സാധ്യമായ ഏറ്റവും നേരത്തെയുള്ള അവസരത്തിലും തർക്കവിഷയങ്ങൾ നിശ്ചയിക്കുന്ന എല്ല സംഗതികളും, ആക്ഷേപത്തിനുള്ള കാരണം പിന്നീട് ഉത്ഭവിച്ചിട്ടില്ലാത്ത പക്ഷം അങ്ങനെയുള്ള നിശ്ചയസമായത്തോ അതിനു മുൻപായും ഉന്നയിക്കപ്പെടേണ്ടതും അപ്രകാരം ഉന്നയിക്കപ്പെടാത്ത ഏതെങ്കിലും ആക്ഷേപം വേണ്ടെന്ന് വെക്കപ്പെട്ടതായി കരുതപ്പെടാവുന്നതുമാകുന്നു.

No comments:

Post a Comment