കേസ് വ്യവഹാരം നടത്തുന്ന കോടതിയെ കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ള കക്ഷികൾ അങ്ങനെയുള്ള ആക്ഷേപം ആദ്യത്തെ കോടതിയിൽ സാധ്യമായ ഏറ്റവും നേരത്തെയുള്ള അവസരത്തിലും തർക്ക വിഷയങ്ങളിൽ കോടതി തീരുമാനം പറയുന്ന സമയത്തോ അതിനുമുൻപോ ഉന്നയിക്കാത്ത പക്ഷവും അനന്തരഫലമായി നീതിനിഷേധവും ഉണ്ടായിട്ടില്ലാത്ത പക്ഷവും ഏതെങ്കിലും അപ്പീൽ കോടതിയോ റിവിഷൻ കോടതിയോ ആയതിനുള്ള ആക്ഷേപം അനുവധിച്ചുകൊടുക്കാൻ പാടുള്ളതല്ല.
2) കേസ് വ്യവഹാരം നടത്തുന്ന കോടതിയുടെ അധികാരത്തെ സംബന്ധിച്ച് അതിന്റെ ക്ഷമതയെ സംബന്ധിച്ചു (Pecuniary Jurisdiction) കക്ഷികൾക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ കക്ഷികൾ അങ്ങനെയുള്ള ആക്ഷേപം ആദ്യത്തെ കോടതിയിൽ സാധ്യമായ ഏറ്റവും നേരത്തെയുള്ള അവസരത്തിലും തർക്ക വിഷയങ്ങളിൽ കോടതി തീരുമാനം പറയുന്ന സമയത്തോ അതിനുമുൻപോ ഉന്നയിക്കാത്ത പക്ഷവും അനന്തരഫലമായി നീതിനിഷേധവും ഉണ്ടായിട്ടില്ലാത്ത പക്ഷവും ഏതെങ്കിലും അപ്പീൽ കോടതിയോ റിവിഷൻ കോടതിയോ ആയതിനുള്ള ആക്ഷേപം അനുവധിച്ചുകൊടുക്കാൻ പാടുള്ളതല്ല.
3) ഒരു വിധി നടത്തൽ കോടതിയുടെ അധികാരിതയുടെ തദ്ദേശത്തിർത്തികൾ സംബന്ധിച്ച് അതിന്റെ ക്ഷമതയെ കുറിച്ചുള്ള യാതൊരു ആക്ഷേപവും, അങ്ങനെയുള്ള ആക്ഷേപം വിധി നടത്തു കോടതിയിൽ സാധ്യമായ ഏറ്റവും നേരത്തെയുള്ള അവസരത്തിൽ ഉന്നയിക്കാത്ത പക്ഷം അനന്തരഫലമായി നീതിലോപം ഉണ്ടായിട്ടില്ലാത്ത പക്ഷം ഏതെങ്കിലും അപ്പീൽ കോടതിയോ റിവിഷൻ കോടതിയോ ആ ആക്ഷേപം അനുവദിക്കാൻ പാടുള്ളതല്ല.
സിവിൽ നടപടി ക്രമം വകുപ്പ് 21A
വ്യവഹാരം നടത്തിയ സ്ഥലത്തെക്കുറിച്ചുള്ള ആക്ഷേപത്തിന്മേൽ ആ വ്യവഹാരത്തിൽ ഉള്ള കക്ഷികളോ അവർക്ക് കീഴിൽ വ്യവഹരിക്കുന്നവരോ ആരെങ്കിലുമോ മുൻവ്യവഹാരത്തിൽ പാസ്സാക്കിയിട്ടുള്ള ഒരു വിധിയുടെ സാധുതയെ ചോദ്യം ചെയ്യുന്ന യാതൊരു വ്യവഹാരവും നിലനിൽക്കുന്നതല്ല.
വിശദീകരണം
മുൻവ്യവഹാരം എന്ന പദത്തിന് വിധിയുടെ സാധുതയെ ചോദ്യം ചെയ്യുന്ന വ്യവഹാരത്തിലെ തീരുമാനത്തിന് മുൻപ് തീരുമാനിക്കപെട്ടിട്ടുള്ള ഒരു വ്യവഹാരം മുനപ്പേ തീരുമാനിക്കപെട്ട വ്യവഹാരം അങ്ങനെയുള്ള വിധിയുടെ സാധുതയെ ചോദ്യം ചെയ്യുന്ന വ്യവഹാരത്തിനു മുൻപ് ആരംഭിച്ചതായിരുന്നാലും അല്ലെങ്കിലും എന്നു അർദ്ധമാക്കുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 22
ഒരു വ്യവഹാരം രണ്ടോ അതിലധികമോ കോടതികളിൽ ഏതെങ്കിലും ഒന്നിൽ ആരംഭിക്കാവുന്നതായിരിക്കുകയും അങ്ങനെയുള്ള കോടതികളിൽ ഒന്നിൽ ആരംഭിച്ചിരിക്കുകയും ചെയ്യുന്നിടത്ത് ഏതൊരു പ്രതിക്കും മറ്റു കക്ഷികൾക്കുള്ള നോട്ടീസിന് ശേഷം ആ വ്യവഹാരം മറ്റൊരു കോടതിയി ലേക്ക് മാറ്റി കിട്ടുന്നതിനായി സാധ്യമായ ഏറ്റവും നേരത്തെയുള്ള അവസരത്തിലും തർക്ക വിഷയങ്ങളിൽ കോടതി തീരുമാനം പറയുന്ന സമയത്തോ അതിനു മുൻപോ അപേക്ഷിക്കാവുന്നതും ഏതു കോടതിക്കാണോ അങ്ങനെയുള്ള അപേക്ഷ കൊടുക്കുന്നത് ആ കോടതി മറ്റു കക്ഷികളുടെ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അത് പരിഗണിച്ച ശേഷം അധികാരം ഉള്ള വിവിധ കോടതിയിൽ ഏതിൽ ആണ് ആ വ്യവഹാരം തുടർന്ന് നടത്തപ്പെടേണ്ടത് എന്ന് തീരുമാനിക്കേണ്ടതാകുന്നു
സിവില്‍ നടപടി ക്രമം വകുപ്പ് 23
സിവിൽ നടപടി ക്രമം വകുപ്പ് 22 പ്രകാരമുള്ള ഹർജി ഏതു കോടതിയിൽ കൊടുക്കണം ?
അധികാരികതയുള്ള വിവിധ കോടതികൾ ഒരേ അപ്പീൽ കോടതിക്ക് കീഴിലുള്ളവയാണെങ്കിൽ 22 വകുപ്പിൻ കീഴിലുള്ള അപേക്ഷ അപ്പീൽ കോടതിക്ക് കൊടുക്കേണ്ടതാകുന്നു.
2) അങ്ങനെയുള്ള കോടതികൾ വ്യത്യസ്ത അപ്പീൽ കോടതികൾക്കും എന്നാൽ ഒരേ ഹൈക്കോടതിക്കും കീഴിലുള്ള വയാണെങ്കിൽ അപേക്ഷ ഹൈകോടതിക്ക് കൊടുക്കേണ്ടതാകുന്നു.
3) അങ്ങനെയുള്ള കോടതികൾ വ്യത്യസ്ത ഹൈ കോടതികൾക്ക് കീഴിലുള്ളവയാണെങ്കിൽ ഏതു കോടതിയിലാണോ നിലവിൽ കേസ് നിലനിൽക്കുന്നത് ആ കോടതി ഏത് ഹൈ കോടതിയുടെ കീഴിലാണോ വരുന്നത് ആ ഹൈ കോടതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സിവിൽ നടപടി ക്രമം വകുപ്പ് 24
ഹർജി പിൻവലിക്കാനും മാറ്റാനും ഉള്ള സാമാന്യ അധികാരം
കക്ഷികളുടെ ആരുടെയെങ്കിലും അപേക്ഷയിന്മേലും, കക്ഷികൾക്കുള്ള നോട്ടീസിന് ശേഷവും അവരിൽ തങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറയാനുള്ളത് കേട്ടത്തിനുശേഷവും അല്ലെങ്കിൽ അങ്ങനെയുള്ള നോട്ടീസ് കൂടാതെ സ്വയമേവ ഹൈ കോടതിക്കോ ജില്ലാ കോടതിക്കോ ഏതു ഘട്ടത്തിലും
a) അതിന്റെ മുൻപാകെ നിലവിലിരിക്കുന്ന ഏതെങ്കിലും വ്യവഹാരമോ അപ്പീലോ മറ്റ് നടപടിയോ അത് വിചാരണ ചെയ്യാനോ തീർച്ചചെയ്യാനോ ക്ഷമതയുള്ളതും അതിനു കീഴെയുള്ളതുമായ ഏതെങ്കിലും കോടതിയിലേക്ക് വിചാരണക്കോ തീർച്ചക്കോ ആയി മാറ്റുകയോ അല്ലെങ്കിൽ
b) അതിനു കീഴെയുള്ള ഏതെങ്കിലും കോടതിയിൽ നിലവിലിരിക്കുന്ന ഏതെങ്കിലും വ്യവഹാരമോ അപ്പീലോ മറ്റ് നടപടിയോ പിൻവലിക്കുകയും
i) അതു വിചാരണ ചെയ്യുകയോ തീർച്ചചെയ്യുകയോ അല്ലെങ്കിൽ
ii) അത് വിചാരണ ചെയ്യാനോ തീർച്ച ചെയ്യാനോ ക്ഷമതയുള്ളതും അതിനു കീഴെയുള്ളതുമായ ഏതെങ്കിലും കോടതിയിലേക്ക് വിചാരണക്കോ തീർച്ചക്കോ ആയി മാറ്റുകയോ അല്ലെങ്കിൽ
iii) അത് ഏതു കോടതിയിൽ നിന്നാണോ പിൻവലിച്ചത് ആ കോടതിയിലേക്ക് വിചാരണക്കോ തീർച്ചക്കോ ആയി തിരികെ മാറ്റുകയോ ചെയ്യാവുന്നതാകുന്നു.
2) ഒന്നാം ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും വ്യവഹാരമോ നടപടിയോ മാറ്റുകയോ പിൻ വലിക്കുകയോ ചെയ്തിട്ടുള്ളിടത്ത് അതിനുശേഷം അങ്ങനെയുള്ള വ്യവഹാരമോ നടപടിയോ വിചാരണ ചെയ്യുകയോ തീർച്ച ചെയ്യുകയോ ചെയ്യേണ്ട കോടതിക്ക് മാറ്റലിനുള്ള ഒരു ഉത്തരവിന്റെ സംഗതിയലെ ഏതെങ്കിലും പ്രത്യേക നിർദ്ദേശത്തിന് വിധേയമായി ആ വ്യവഹാരമോ നടപടിയോ വീണ്ടും വിചാരണ ചെയ്യുകയോ അല്ലെങ്കിൽ അതു മാറ്റുകയോ പിൻവലിക്കുകയോ ചെയ്യുന്നത് ഏതു ഘട്ടത്തിൽ വെച്ചാണോ ആ ഘട്ടത്തിൽനിന്ന് തുടർന്ന് നടത്തുകയോ ചെയ്യാവുന്നതാണ്.
3) ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്
a ) അഡീഷണൽ ജഡ്ജിമാരുടെയും അസിസ്റ്റന്റ് ജഡ്ജി മാരുടെയും കോടതികൾ ജില്ലക്കോടതിക്ക് കീഴിലുള്ളവയായി കരുത പെടുന്നതും
b ) നടപടിയിൽ ഒരു വിധിയുടെയോ ഉത്തരവിന്റെയോ നടത്തലിനുള്ള നടപടി ഉൾപ്പെടുന്നതും ആകുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 25
വ്യവഹാരങ്ങളും മറ്റും മാറ്റുന്നതിന് സുപ്രീം കോടതിക്കുള്ള അധികാരം
1) ഒരു കക്ഷിയുടെ അപേക്ഷയിന്മേലും കക്ഷികൾക്കുള്ള നോട്ടീസിന് ശേഷവും അവരിൽ തങ്ങൾക്ക് പറയാനുള്ളത് കേൾക്കപെടണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറയാനുള്ളത് കേട്ടത്തിനു ശേഷവും ഈ വകുപ്പിന് കീഴിലെ ഒരു ഉത്തരവ് നീതിയുടെ ലക്ഷ്യങ്ങൾക്ക് ആവശ്യമാണെന്ന് ബോധ്യപ്പെടുന്നുവെങ്കിക് സുപ്രീം കോടതിക്ക് ഏതു ഘട്ടത്തിലും ഏതെങ്കിലും വ്യവഹാരമോ അപ്പീലോ മറ്റ് നടപടിയോ ഒരു സ്റ്റേറ്റിലെ ഹൈ കോടതിയിൽ നിന്നോ മറ്റ് സിവിൽ കോടതിയിൽ നിന്നോ മറ്റേതെങ്കിലും സ്റ്റേറ്റിലെ ഹൈ കോടതിയിലെക്കോ മറ്റു സിവിൽ കോടതിയിലേക്കോ മാറ്റണമെന്ന് നിർദേശിക്കാവുന്നതാണ്.
2) ഈ വകുപ്പിന് കീഴിലെ ഏതൊരു അപേക്ഷയും ഒരു സത്യവാങ്മൂലത്തിന്റെ പിൻബലത്തോടെ കൂടിയാവണം സമർപ്പിക്കേണ്ടത്.
3) ഏതു കോടതിയിലേക്കണോ അങ്ങനെയുള്ള അപ്പീലോ മറ്റ് നടപടിയോ മാറ്റുന്നത് ആ കോടതി മാറ്റലിനുള്ള ഉത്തരവിലെ ഏതെങ്കിലും പ്രത്യേക നിർദേശങ്ങൾക്ക് വിധേയമായി അതു വീണ്ടും വിചാരണ ചെയ്യുകയോ അല്ലെങ്കിൽ അതു ആ കോടതിയിലേക്ക് മാറ്റിയത് ഏതു ഘട്ടത്തിൽ വെച്ചാണോ ആ ഘട്ടത്തിൽ നിന്ന് തുടർന്ന് നടത്തുകയോ ചെയ്യേണ്ടതാകുന്നു.
4) ഈ വകുപ്പിൻ കീഴിലെ ഏതെങ്കിലും അപേക്ഷ തള്ളികളയുന്നതിൽ ആ അപേക്ഷ നിസാരമായതോ, നിസാരമായതോ, ശല്യമുണ്ടാക്കുന്നതോ ആയിരുന്നുവെന്ന് അഭിപ്രായമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് അപേക്ഷകനോട് അപേക്ഷ എതിർത്തിട്ടുള്ള ഏതെങ്കിലും ആൾക്ക് നഷ്ടപരിഹാരമായി സംഗതികളുടെ പരിതസ്തിഥികളിൽ സമുചിതമെന്നു കരുതുന്നതും രണ്ടായിരം രൂപയിൽ കവിയാത്തതുമായ തുക കൊടുക്കുവാൻ ഉത്തരവ് ചെയ്യാവുന്നതുമാണ്.
5) ഈ വകുപ്പിന് കീഴിൽ മാറ്റുന്ന ഏതെങ്കിലും വ്യവഹാരത്തിനോ അപ്പീലിനോ മറ്റു നടപടിക്കോ ബാധകമാകുന്ന നിയമം ആ വ്യവഹാരമോ അപ്പീലോ മറ്റ് നടപടിയോ ആദ്യമായ് ആരംഭിച്ചത് ഏതു കോടതിയിലാണോ ആ കോടതി അങ്ങനെയുള്ള വ്യവഹാരത്തിനോ അപ്പീലിനോ നടപടിക്കോ ബാധകമാകേണ്ടിയിരുന്ന നിയമമായിരിക്കുന്നതാണ്.
.
No comments:
Post a Comment