സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 1 മുതല്‍ 7 വരെ - Online Legal Service

Latest

BANNER 728X90

Monday, 13 December 2021

സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 1 മുതല്‍ 7 വരെ


സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 1
ഏതൊരു വ്യവഹാരവും പ്രയോഗിക മാകുന്നിടത്തോളം തർക്ക വിഷയങ്ങളിന്മേൽ അന്തിമ തീരുമാനത്തിതിനുള്ള കാരണം നൽകുകയും അവ സംബന്ധിച്ച് കൂടുതൽ വ്യവഹരണം തടയതക്കവിധം ഉള്ളേണ്ടതാകുന്നു.

സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 2
1) ഏതൊരു വ്യവഹാരവും വ്യവഹാരകാരണം സംബന്ധിച്ച് വാദിക്ക് ഉന്നയിക്കാൻ അവകാശമുള്ള അവകാശവാദം മുഴുവൻ ഉൾക്കൊള്ളേണ്ടതും എന്നാൽ വാദിക്ക് വ്യവഹാരം ഏതെങ്കിലും കോടതിയുടെ അധികാരിതക്കുള്ളിൽ കൊണ്ടുവരുന്നതിന് വേണ്ടി തന്റെ അവകാശ വാദത്തിന്റെ ഏതെങ്കിലും ഭാഗം ത്യജിക്കാവുന്നതുമാകുന്നു.
2) ഒരു വാദി തന്റെ അവകാശവദത്തിന്റെ ഏതെങ്കിലും ഭാഗം സംബന്ധിച്ച് വ്യവഹാരം കൊടുക്കാൻ വിട്ടുപോകുകയോ അതു ഉദ്ദേശപൂർവം ത്യജിക്കുകയോ ചെയ്യുന്നിടത്ത് അപ്രകാരം വിട്ടുപോയതോ ത്യജിച്ചതോ ആയ ഭാഗം സബന്ധിച്ച് അയാൾ പിന്നീട് വ്യവഹാരം കൊടുക്കാൻ പാടുള്ളതല്ല.
3) ഒരേ വ്യവഹാരകാരണം സബന്ധിച്ച് ഒന്നിലധികം നിവൃത്തികൾക്ക്  അവകാശമുള്ള ഒരാൾക്ക് അങ്ങനെയുള്ള എല്ല നിവൃത്തികൾക്കുമോ അവയിൽ ഏതെങ്കിൽനുമോ വേണ്ടി വ്യവഹാരം കൊടുക്കാവുന്നതും എന്നാൽ അയാൾ കോടതിയുടെ അനുമതി കൂടാതെ അങ്ങനെയുള്ള എല്ല നിവൃത്തികൾക്കും വേണ്ടി വ്യവഹാരം കൊടുക്കാൻ വിട്ടുപോകുന്നുവെങ്കിൽ അപ്രകാരം വിട്ടുപോയ ഏതെങ്കിലും നിവൃത്തിക്കുവേണ്ടി അയാൾക്ക് പിന്നീട് വ്യവഹാരം കൊടുക്കാൻ പാടുള്ളതല്ല.

വിശദീകരണം :- ഈ ചട്ടത്തിന്റെ  ആവശ്യങ്ങൾക്ക് ഒരു കടപ്പാടും അതിന്റെ നിർവ്വഹണത്തിനുള്ള ഒരു അധിക ജാമ്യവും ഒരേ കടപ്പാടിൻ കീഴിൽ ഉത്ഭവിക്കുന്ന അനുക്രമമായി തുടരുന്ന അവകാശ വാദങ്ങളും യഥാക്രമം ഒരൊറ്റ വ്യവഹാരകാരണം മാത്രമുണ്ടാക്കുന്നതായി കരുതപെടുന്നതാകുന്നു

.സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 3
മറ്റ്‌ വിധത്തിൽ വ്യവസ്‌ഥ ചെയ്തിട്ടുള്ള വിധമൊഴികെ ഒരു വാദിക്ക് ഒരേ വ്യവഹാരത്തിൽ ഒരേ പ്രതിക്കെതിരയോ കൂട്ടായോ പല വ്യവഹാര കാരണങ്ങളും സംയോജിപ്പിക്കാവുന്നതും, തങ്ങൾക്ക് കൂട്ടായി താല്പര്യമുള്ള വ്യവഹാരകാരണങ്ങളുള്ള  ഏതെങ്കിലും വാദികൾക്ക് ഒരേ വ്യവഹാരത്തിൽ ഒരേ പ്രതിക്കെതിരയോ കൂട്ടായി ഒരേ പ്രതികൾക്കെതിരയോ അങ്ങനെയുള്ള വ്യവഹാര കാരണങ്ങൾ സംയോജിപ്പിക്കാവുന്നതാണ്.
2) വ്യവഹാര കാരണങ്ങൾ സംയോജിപ്പിക്കുന്നിടത് വ്യവഹാരം സംബന്ധിച്ചുള്ള കോടതിയുടെ അധികാരികത മൊത്തം വിഷയങ്ങളുടെ വ്യവഹാരം ബോധിപ്പിക്കുന്ന തീയതിയിലെ തുകയെയോ മൂല്യത്തെയോ ആശ്രയിച്ചിരുക്കുന്നതാണ്. 

സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 4
കോടതിയുടെ അനുമതി ഇല്ലാതെ താഴെ പറയുന്ന വ്യവഹാര ങ്ങളിലൊഴികെ ഒന്നിലും യാതൊരു വ്യവഹാര കാരണങ്ങളും കൂട്ടി ചേർക്കാൻ പാടുള്ളതല്ല.
a ) അവകാശപ്പെടുന്ന വസ്തുവോ അതിന്റെ ഏതെങ്കിലും ഭാഗമോ സംബന്ധിച്ചുള്ള ഇടക്കാല ലാഭത്തിനോ, പാട്ട കുടിശികക്കോ (Mesne Profits) അവകാശ മുന്നയിച്ചുള്ള ഹർജികൾ 
b) വസ്തുവഹകളോ അതിന്റെ ഏതെങ്കിലും ഭാഗമോ ധാരണം ചെയ്യുന്നത് ഏതൊരു കരാറിൻ കീഴിലാണോ ആ കരാറിന്റെ ലംഘനത്തിന്  നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജികൾ
c ) ഏതു അവകാശവാദത്തിൻ കീഴിലാണോ അപേക്ഷിക്കുന്ന നിവൃത്തി അതേ വ്യവഹാര കാരണത്തെ അടിസ്ഥാന മാക്കിയതായിരിക്കുന്നത് അങ്ങനെയുള്ള ഹർജികൾ
എന്നാൽ ഈ ചട്ടത്തിലെ യാതൊന്നും പണയമൊഴിപ്പിക്കൽ നിരോധനത്തിനോ പണയമൊഴിപ്പിക്കലിനോ ഉള്ള ഒരു വ്യവഹാരത്തിലെ ഏതെങ്കിലും കക്ഷിയെ പണയവസ്തു കൈവശം കിട്ടാൻ ചോദിക്കുന്നതിൽ നിന്ന് തടയുന്നതായി കരുതപെടുന്നതല്ല.

സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 5

ഒരു എക്സിക്യൂട്ടറാലോ അഡ്മിനിസ്ട്രാറ്ററലോ അനന്തരവകാശിയാലോ ഇവരിൽ ആർക്കെങ്കിലും എതിരായോ ആ നിലയിൽ യാതൊരു അവകാശ വാദവും അയാളാലോ, അയാൾകെതിരയോ വ്യക്തിപരമായ നിലയിലുള്ള അവകാശ വാദങ്ങളോടു താഴെപറയുന്ന രണ്ടു സാഹചര്യങ്ങളിൽ ഒഴികെ കൂട്ടി ചേർക്കാൻ പാടുള്ളതല്ല
1.കേസുമായി ബന്ധപ്പെട്ട എസ്റ്റേറ്റിൻ മേൽ കേസ് പ്രതിനിധാനം ചെയ്യുന്ന ആൾക് വ്യക്തിപരമായ നിവൃത്തികൾ ആവശ്യമായി വരികെ
2.എസ്റ്റേറ്റിന്റെ ഉടമയുമായി ചേർന്ന് നിവൃത്തികൾ ആവശ്യമായി വരുകയോ ബാധ്യതകൾ നടത്തി കൊടുക്കുകയോ ചെയ്യേണ്ടി വരുന്ന സഹചര്യത്തിൽ.

സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 6
വ്യവഹാരകാരണങ്ങൾ ഒരേ വ്യവഹാരത്തിൽ ചേർക്കുന്നത് വിചാരണക്ക് വിഷമം ഉണ്ടാക്കുകയോ, കാലതാമസം ഉണ്ടാക്കുകയോ ചെയ്തേക്കാമെന്ന അല്ലെങ്കിൽ മറ്റു വിധത്തിൽ അസൗകര്യം ഉണ്ടാകുകയോ ചെയ്യുമെന്നുള്ളിടത്ത് കോടതിക്ക് വെവ്വേറെ വിചാരണകൾ ഉത്തരവ് ചെയ്യുകയോ അല്ലെങ്കിൽ നീതിയുടെ താൽപര്യങ്ങൾക്ക് യോജിക്കുന്ന രീതിയിൽ മറ്റു തീരുമാനങ്ങളോ എടുക്കാവുന്നതാണ്.

സിവിൽ നടപടി ക്രമം ഓർഡർ 2 റൂൾ 7
വ്യവഹാര കാരണങ്ങളുടെ തെറ്റായ ചേർക്കലിന്റെ കാരണത്തിന്മേലുള്ള എല്ലാ ആക്ഷേപങ്ങളും സാധ്യമായ ഏറ്റവും നേരത്തെയുള്ള അവസരത്തിലും, തർക്കങ്ങൾ പരിഹരിക്കപ്പെടുന്ന സമയത്തിനുള്ളിലോ അതിനു മുൻപോ ആക്ഷേപതിനുള്ള കാരണം അങ്ങനെയുള്ള നിശ്ചിത സമയത്തോ അതിനുമുൻപോ ഉത്ഭവിച്ചിട്ടില്ലാത്ത പക്ഷം അത്തരം ആക്ഷേപങ്ങൾ വേണ്ടെന്ന് വെച്ചതായി കരുതപെടുന്നതാണ്.

No comments:

Post a Comment