സിവിൽ നടപടി ക്രമം വകുപ്പ് 26
1) ഏതൊരു വ്യവഹാരവും അന്യായം ബോധിപ്പിക്കൽ വഴിയോ നിർണയിക്കപ്പെടുന്ന മറ്റ് രീതിയിലോ ആരംഭിക്കേണ്ടതാകുന്നു.
2) ഓരോ അന്യായത്തിലും സത്യവാങ് മൂലത്താൽ വസ്തുതകൾ തെളിയിക്കപ്പെടേണ്ടതാകുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 27
1) ഒരു വ്യവഹാരം മുറപ്രകാരം ആരംഭിക്കപ്പെട്ടിട്ടുള്ളിടത്ത് ഹാജരാകുവാനും അവകാശ വാദത്തിന് ഉത്തരം പറയാനുമായി പ്രതിക്ക് സമൻസ് പുറപ്പെടുവിക്കുകയും വ്യവഹാരം ആരംഭിച്ച തീയതി മുതൽ മുപ്പത് ദിവസത്തിൽ കവിയത്ത ദിവസം അത് നിർണയിക്കപെടുന്ന രീതിയിൽ നടത്തുകയും ചെയ്യാവുന്നതാണ്.
സിവിൽ നടപടി ക്രമം വകുപ്പ് 28
1) മറ്റൊരു സ്റ്റ്റേറ്റിൽ നടത്തുന്നതിന് ഒരു സമൻസ് ആ സ്റ്റേറ്റിൽ നിലവിലിരിക്കുന്ന ചട്ടങ്ങൾ നിർണ്ണയിക്കുന്ന കോടത്തിലയിലേക്കും രീതിയിലും അയക്കാവുന്നതാണ്.
2) ഏത് കോടതിയിലേക്കണോ അങ്ങനെയുള്ള സമൻസ് അയക്കുന്നത് ആ കോടതി അത് കിട്ടുന്നതിന്മേൽ അത് ആ കോടതി പുറപ്പെടുവിച്ചി ട്ടുണ്ടായിരുന്നപോലെ തുടർന്ന് പ്രവർത്തിക്കേണ്ടതും അതിനു ശേഷം സമൻസ് അതു സംബന്ധിച്ചുള്ള അതിന്റെ നടപടികളുടെ റെക്കോഡ് സഹിതം സമൻസ് പുറപ്പെടുവിച്ച കോടതിക്ക് മടക്കേണ്ടതുമാകുന്നു.
3) മറ്റൊരു സ്റ്റേറ്റിൽ നടത്തുന്നതിനായി അയക്കുന്ന സമൻസിലെ ഭാഷ 2 ആം ഉപവകുപ്പിൽ പരാമർശിക്കുന്ന റെക്കോർഡിന്റെ ഭാഷയിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നിടത്ത് ആ റെക്കോർഡിന്റെ
a) സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഭാഷ ഹിന്ദി ആയിരിക്കു ന്നിടത്ത് ഹിന്ദിയിലോ അല്ലെങ്കിൽ
b) അങ്ങനെയുള്ള റിക്കോർഡിന്റെ ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ അല്ലാതിടത്ത് ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള ഒരു തർജ്ജിമ കൂടി ആ ഉപവകുപ്പിൻ കീഴിൽ അയക്കുന്ന റെക്കോഡ് സഹിതം അയക്കേണ്ടതാകുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 29
a) ഈ നിയമ സംഹിതയുടെ വ്യവസ്ഥകൾ വ്യാപിക്കാത്തതും ഇന്ത്യയിലെ ഏതെങ്കിലും ഭാഗത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമായ ഏതെങ്കിലും സിവിൽ കോടതിയോ റവന്യൂ കോടതിയോ അല്ലെങ്കിൽ
b)ഇന്ത്യക്ക് വെളിയിൽ കേന്ദ്ര സർക്കാരിന്റെ പ്രാധികാര പ്രകാരം സ്ഥാപിക്കുകയോ തുടരുകയോ ചെയ്യുന്ന ഏതെങ്കിലും സിവിൽ കോടതിയോ റവന്യൂ കോടതിയോ അല്ലെങ്കിൽ
C)ഇന്ത്യക്ക് വെളിയിൽ ഉള്ളതും ഈ വകുപ്പിലെ വ്യവസ്ഥകൾ ബാധകമാണെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക ഗാസറ്റിൽ വിജ്ഞാപനം വഴി പ്രഖ്യാപിച്ചിട്ടുള്ളതുമായ മറ്റേതെങ്കിലും സിവിൽ കോടതിയോ റവന്യൂ കോടതിയോ പുറപ്പെടുവിക്കുന്ന സമൻസുകളും മറ്റ് പ്രോസസ്സുകളും ഈ നിയമ സംഹിത വ്യാപിക്കുന്ന രാജ്യക്ഷേത്രങ്ങളിലെ കോടതികളിലേക്ക് അയക്കുകയും അങ്ങനെയുള്ള കോടതികൾ പുറപ്പെടുവിച്ച സമൻസ്കളായിരുന്നപോലെ നടത്തുകയും ചെയ്യാവുന്നതാണ്.
സിവിൽ നടപടി ക്രമം വകുപ്പ് 30
നിർണയിക്കപെടുന്ന ഉപാധികൾക്കും പരിമിതികൾക്കും വിധേയമായി കോടതിക്ക് ഏത് സമയത്തും സ്വയമേവ അല്ലെങ്കിൽ ഏതെങ്കിലും കക്ഷിയുടെ അപേക്ഷയിന്മേൽ
a) ലിഖിതമായ ചോദ്യങ്ങൾ നൽകുകയും അവക്ക് ഉത്തരം പറയുകയും , രേഖകളും വസ്തുതകളും അഡ്മിറ്റ് ചെയ്യൽ, തെളിവായി ഹാജരാക്കപെടാവുന്ന രേഖകളുടെയോ മറ്റ് ലക്ഷ്യ വസ്തുക്കളുടെയോ വെളിപ്പെടുത്തലും പരിശോധനയും ഹാജരാക്കലും ഇമ്പൗണ്ട് ചെയ്യലും മടക്കലും എന്നിവ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും ആവശ്യകമോ ന്യായമോ ആയ ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതും
b) തെളിവ് നല്കുവാനോ രേഖകളോ മുൻ പറഞ്ഞത് പോലെയുള്ള മറ്റ് വസ്തുക്കളോ ഹാജരാക്കാനോ ഏത് ആളുകൾ ഹാജറാക്കുന്നതാണോ ആവശ്യമായിട്ടുള്ളത് ആ ആളുകളുടെ പേരിൽ സമനസുകൾ പുറപ്പെടുവിക്കാവുന്നതും
c) ഏതെങ്കിലും വസ്തുത സത്യവാങ്മൂലം തെളിയിക്കേണ്ടതാണെന്ന് ഉത്തരവ് ചെയ്യാവുന്നതും ആകുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 31
27,28,29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ തെളിവ് നല്കുവാനോ രേഖകളോ മറ്റ് ലക്ഷ്യ വസ്തുക്കളോ ഹാജരാക്കുവാനോ ഈ സമൻസ്കൾക്ക് ബാധകമായിരിക്കുന്നതാണ്.
സിവിൽ നടപടി ക്രമം വകുപ്പ് 32
കോടതിക്ക് ഏതൊരാൾക്കാണോ 30 ആം വകുപ്പിൻ കീഴിൽ സമൻസ് പുറപ്പെടുവിച്ചിട്ടുള്ളത് ആ ആളെ ഹാജരാക്കാൻ നിർബന്ധിക്കാവുന്നതും അതിന് വേണ്ടി
A) അയാളുടെ അറസ്റ്റിന് വാറന്റ് പുറപ്പെടുവിക്കുകയും
B) അയാളുടെ വസ്തു ജപ്തി ചെയ്യുകയും വിൽക്കുകയും
C) അയാളുടെ മേൽ 5000 രൂപയിൽ കവിയാത്ത പിഴ ചുമത്തുകയും
D) അയാളോട് തന്റെ ഹാജരാകലിന് ജാമ്യം നൽകാൻ ഉത്തരവ് ചെയ്യുകയും വീഴ്ച്ചവരുത്തിയാൽ അയാൾ സിവിൽ ജയിലിലേക്ക് കമ്മിറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്.
സിവിൽ നടപടി ക്രമം വകുപ്പ് 33
കേസ് കേട്ടതിന് ശേഷം കോടതി വിധിന്യായം പ്രസ്താവിക്കേണ്ടതും അങ്ങനെയുള്ള വിധിന്യായത്തിന്മേൽ ഒരു വിധി തുടർന്ന് ഉണ്ടായിരിക്കേണ്ടതുമാകുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 34
1) ഒരു വിധി പണം കൊടുക്കുന്നതിന് ആയിരിക്കുന്നിടത്തും പണം കൊടുക്കുന്നതിന് ആയിരിക്കുന്നിടത്തോളവും കോടതി വിധിയിൽ വിധിച്ച മുതൽ സംഖ്യയിന്മേൽ വ്യവഹാര തീയതി മുതൽ വിധി തീയതി വരെ ന്യായായമെന്ന് കോടതിക്ക് തോന്നുന്ന നിരക്കിലുള്ള പലിശ അങ്ങനെയുള്ള മുതൽ സംഖ്യയിന്മേൽ വ്യവഹാരം ആരംഭിക്കുന്നതിന് മുൻപുള്ള ഏതെങ്കിലും കാലത്തേക്ക് വിധിച്ചിട്ടുള്ള പലിശക്ക് പുറമെയായും വിധി തീയതി മുതൽ പണം കൊടുക്കുന്ന തീയതി വരെയോ അല്ലെങ്കിൽ കോടതി യുക്തമെന്ന് കരുതുന്ന അതിനും മുമ്പേയുള്ള തീയതി വരെയോ അങ്ങനെയുള്ള മുതൽ സംഖ്യയിന്മേൽ കോടതി ന്യായമെന്ന് കരുതുന്നതും പ്രതിവർഷം ആറ് ശതമാനത്തിൽ കവിയാത്തതുമായ നിരക്കിലുള്ള കൂടുതൽ പലിശ സഹിതവും കൊടുക്കണമെന്ന് ഉത്തരവ് ചെയ്യാവുന്നതാണ്.
എന്നാൽ അപ്രകാരം വിധിച്ച മുതൽ സംഖ്യ സംബന്ധിച്ച ബാധ്യത ഒരു വാണിജ്യപരമായ ഇടപാടുകളിൽ നിന്ന് ഉത്ഭവിച്ചിട്ടുണ്ടായിരുന്നിടത്ത് അങ്ങനെയുള്ള കൂടുതൽ പലിശയുടെ നിരക്ക് പ്രതിവർഷം ആറു ശതമാനത്തിൽ കവിയാവുന്നതും എന്നാൽ പലിശയുടെ കൊണ്ടാട്രാക്ട് നിരക്കിലോ, കോണ്ട്രാക്ട് നിറക്കില്ലാതിടത്ത് ദേശസാൽകൃത ബാങ്കുകൾ വാണിജ്യപരമായ ഇടപാടുകൾ സംബന്ധിച്ചു പണം കടം കൊടുക്കുകയോ അഡ്വാൻസ് ചെയ്യുകയോ ചെയ്യുന്ന നിരക്കിലോ കവിയാൻ പടില്ലാത്തതാകുന്നു.
വിശദീകരണം I :- ഈ ഉപവകുപ്പിൽ ദേശസാൽകൃത ബാങ്ക് എന്നതിന് ബാങ്കിങ് കമ്പനികൾ (Acquisition and transfer of Undertakings) Act 1970 ൽ നിർവചിച്ച പ്രകാരമുള്ള തലസ്ഥാനീയ പുതിയ ബാങ്ക് എന്നർത്ഥമാകുന്നു.
വിശദീകരണം II :- ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക് ഒരു ഇടപാട് ബാധ്യത നേരിടുന്ന കക്ഷിയുടെ വ്യവസായമോ വ്യാപരമോ ബിസിനസ്സോ ആയി ബന്ധപ്പെട്ടതാണെങ്കിൽ അത് വാണിജ്യപരമായ ഇടപാടാകുന്നു.
2) അങ്ങനെയുള്ള ഒരു വിധി മുൻപറഞ്ഞ മുതൽ സംഖ്യയിന്മേൽ വിധി തീയതി മുതൽ പണം കൊടുക്കുന്ന തീയതിയോ മറ്റ് മുമ്പേയുള്ള തീയതിയോ വരെയുള്ള കൂടുതൽ പലിശ കൊടുക്കുന്നത് സംബന്ധിച്ച് മൗനം പാലിക്കുന്നിടത്ത് കോടതി അങ്ങനെയുള്ള പലിശ നിരസിച്ചിട്ടുള്ളതായി കരുതപ്പെടുന്നതും അതിന് വേറെയുള്ള വ്യവഹാരം നിലനിൽക്കുന്നതല്ലാത്തതാകുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 35
നിർണയിക്കപ്പെടുന്ന ഉപാധികൾക്കും പരിമിതികൾക്കും തത്സമയം പ്രബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്കും വിധേയമായി എല്ലാ വ്യവഹാരങ്ങളുടെ കോടതി ചെലവ് കോടതിക്ക് സ്വവിവേകം ഉപയോഗിച്ച് നിശ്ചയിക്കാവുന്നതായിരിക്കുന്നതും അങ്ങനെയുള്ള കോടതി ചിലവ് കൊടുക്കേണ്ടതാരെന്നും ഏത് വസ്തുവിൽ നിന്നാണെന്നും എത്രത്തോളമാണെന്നും നിശ്ചയിക്കാനും മുൻപറഞ്ഞ ആവശ്യങ്ങൾക്ക് ആവശ്യകമായ എല്ലാ നിർദ്ദേശങ്ങളും നൽകാനും കോടതിക്ക് പൂർണാധികാരം ഉണ്ടായിരിക്കുന്നതുമാണ്. ആ വ്യവഹാരം വിചാരണ ചെയ്യാൻ കോടതിക്ക് അധികാരിതയില്ലെന്നുള്ള വസ്തുത അങ്ങനെയുള്ള അധികാരങ്ങൾ പ്രയോഗിക്കുന്നതിന് തടസ്സമായിരിക്കുന്നതല്ല.
2) ഏതെങ്കിലും കോടതി ചെലവ് ഫലാനുസരണം നൽകേണ്ടതില്ലെന്ന് കോടതി നിർദ്ദേശിക്കുന്നിടത് കോടതി അതിനുള്ള കാരണങ്ങൾ ലിഖിതമായി പ്രസ്താവിക്കേണ്ടതാകുന്നു.
സിവിൽ നടപടി ക്രമം വകുപ്പ് 35A
വിധി നടത്തൽ നടപടി ഉൾപ്പെടുന്നതും എന്നാൽ അപ്പീലോ റിവിഷനോ ഒഴികെയുള്ളതുമായ ഏതെങ്കിലും വ്യവഹാരത്തിലോ മറ്റ് നടപടിയിലോ അവകാശവാദമോ പ്രതി വാദമോ അതിന്റെ ഏതെങ്കിലും ഭാഗമോ അത് ഉന്നയിച്ചിട്ടുള്ള കക്ഷിയുടെ അറിവിൽ ആക്ഷേപകനെതിരായിടത്തോളം വ്യാജമോ സല്യമുണ്ടാക്കുന്നതോ ആണെന്നുള്ള കാരണത്തിന്മേൽ ഏതെങ്കിലും കക്ഷി ആ അവകാശ വാദത്തെയോ പ്രതിവാദത്തെയോ കുറിച്ച് ആക്ഷേപം ഉന്നയിക്കുകയും അതിനുശേഷം ആക്ഷേപകനെതിരായി അങ്ങനെയുള്ള അവകാശവാദമോ പ്രതിവാദമോ പൂര്ണമായോ ഭാഗീകമായോ അനുവദിക്കാതിരിക്കുകയോ ഉപേക്ഷിക്കുകയോ പിനവലിക്കുകയോ ചെയ്യുകയോ ചെയ്യുന്ന പക്ഷം കോടതിക്ക് യുക്തമെന്ന് തോന്നുന്നുവെങ്കിൽ അങ്ങനെയുള്ള അവകാശ വാദമോ പ്രതിവാദമോ വ്യാജമോ ശല്യമുണ്ടാക്കുന്നതോ ആണെന്ന് വിധിക്കാൻ അതിനുള്ള കാരണങ്ങൾ റെക്കോര്ഡ് ആക്കിയതിന് ശേഷം അങ്ങനെയുള്ള അവകാശവാദമോ പ്രതി വാദമോ ഉന്നയിച്ചിട്ടുള്ള കക്ഷി ആക്ഷേപകന് പ്രതികാരം എന്ന നിലയിൽ കോടതി ചിലവ് കൊടുക്കാൻ ഉത്തരവ് ചെയ്യാവുന്നതാണ്.
2) യാതൊരു കോടതിയും അങ്ങനെയുള്ള ഏതെങ്കിലും ഉത്തരവ് 3000 രൂപയോ അതിന്റെ ആർത്ഥിക അധികാരിതയുടെ പരിധിയോ ഏതാണോ കുറവായത് അതിൽ കവിയുന്ന തുക കൊടുക്കാനായി പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
സിവിൽ നടപടി ക്രമം വകുപ്പ് 35B
ഒരു വ്യവഹാരത്തിന്റെ ഹിയറിങിനോ അതിൽ ഏതെങ്കിലും നടപടി എടുക്കുന്നതിനോ നിജപ്പെടുത്തുന്ന ഏതെങ്കിലും തീയതി വ്യവഹാരത്തിലെ ഒരു കക്ഷി
A) ആ തീയതി അയാളോട് ഈ നിയമ സംഹിതയോ അതിന് കീഴിലോ എടുക്കാൻ ആവശ്യപ്പെട്ടിരുന്ന നടപടി എടുക്കാതിരിക്കുകയോ അല്ലെങ്കിൽ
B) അങ്ങനെയുള്ള നടപടി എടുക്കാനായോ തെളിവ് ഹാജറാക്കാനായോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്തിന്മേലോ ഒരു നീട്ടി വെക്കൽ നേടുകയോ ചെയ്യുന്നുവെങ്കിൽ കോടതിക്ക് അങ്ങനെയുള്ള കക്ഷിയോട് മറ്റേ കക്ഷിക്ക് ആ തീയതി കോടതിയിൽ ഹാജരാകുന്നതിൽ മറ്റേ കക്ഷിക്ക് നേരിട്ടിട്ടുള്ള ചിലവുകൾ സംബന്ധിച്ച് അയാൾക്ക് ആവശ്യത്തിന് കോടതിയുടെ അഭിപ്രായത്തിൽ ന്യായമായി മതിയാകുന്ന കോടതി ചിലവ് കൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് റെക്കോര്ഡ് ആക്കേണ്ട കാരണങ്ങളാൽ ഉത്തരവ് ചെയ്യാവുന്നതും അങ്ങനെയുള്ള ഉത്തരവിന്റെ തീയതിക്ക് തൊട്ട് പിന്നീടുള്ള തീയതി അങ്ങനെയുള്ള കോടതി ചിലവ് കൊടുക്കുന്നത്
A) അന്യായക്കാരനോട് അങ്ങനെയുള്ള കോടതി ചിലവ് കൊടുക്കാൻ ഉത്തരവ് ചെയ്തിരിന്നിടത്ത് അന്യായക്കാരൻ അന്യായമോ
B) പ്രതിയോട് അങ്ങനെയുള്ള കോടതി ചിലവ് കൊടുക്കാൻ ഉത്തരവ് ചെയ്യുന്നിടത്ത് പ്രതി പ്രതി വാദമോ തുടർന്ന് നടത്തുന്നതിനുള്ള ഒരു പൂർവ്വോപാദി ആയിരിക്കുന്നതുമാകുന്നു.
No comments:
Post a Comment