സിവിൽ നടപടിക്രമത്തിൽ പ്രധാനമായും നാലു തരത്തിലുള്ള കോടതി ചെലവുകളെ കുറിച്ചാണ് പറയുന്നത്.
1. General Costs വകുപ്പ് 35
2.Compensatory Cost Order 35A
3. Cost for causing delay വകുപ്പ് 35-B
4.Miscellaneous costs Order 20A
ഈ നാല് തരത്തിലുള്ള കോടതി ചെലവുകളുടെയും ഉദ്ദേശം അതത് വകുപ്പുകളിൽ നമുക്ക് പറഞ്ഞു തരുന്നു. ആദ്യത്തെ 3 കാറ്റഗറിയിൽപ്പെട്ട കോടതി ചിലവുകളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.
വകുപ്പ് 35 Costs (കോടതി ചിലവ്)
നിലവിലുള്ള ഉപാധികൾക്കു പരിമിതികൾക്കും തൽസമയം പ്രാബല്യത്തിൽ ഇരിക്കുന്ന ഏതെങ്കിലും നിയമത്തിൻറെ വ്യവസ്ഥകൾക്കും വിധേയമായി ഏതൊരു വ്യവഹാരവും ആയി ബന്ധപ്പെട്ട കോടതി ചെലവുകൾ കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് നിശ്ചയിക്കാവുന്നതാണ്. അങ്ങനെയുള്ള കോടതി ചെലവുകൾ ആരാണ് കൊടുക്കേണ്ടത് എന്നും ഏതു വസ്തുവിൽ നിന്നാണെന്നും എത്രത്തോളം ആണെന്നും ഉള്ളത് നിശ്ചയിക്കാനും കോടതി ചെലവുകളും ആയി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും നൽകാനും കോടതിക്ക് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. വ്യവഹാരം വിചാരണക്ക് എടുക്കാൻ കോടതിക്ക് ക്ഷമത ഇല്ല എന്നുള്ള വസ്തുത അതേ വ്യവഹാരത്തിന് കോടതി ചെലവ് നിർണയിക്കുന്നതിന് തടസ്സമല്ല. ഏതെങ്കിലും കോടതി ചെലവ് ഫലാനുസരണം നൽകേണ്ടതല്ലെന്ന് കോടതി തീരുമാനിക്കുനിടത്ത് അതിനുള്ള കാരണങ്ങൾ കോടതി ലിഖിതമായി പ്രസ്താവിക്കേണ്ടതാണ്.
വകുപ്പ് 35 A
വ്യാജമായതോ ശല്യം ഉണ്ടാക്കുന്നതോ ആയ അവകാശവാദങ്ങൾക്കോ പ്രതിവാദങ്ങൾക്കോ ഏർപ്പെടുത്തുന്ന കോടതി ചെലവുകൾ
വിധി നടത്തൽ നടപടി ഉൾപ്പെടുന്നതും എന്നാൽ അപ്പീൽ റിവിഷൻ ഒഴികെയുള്ളതുമായ ഏതെങ്കിലും വ്യവഹാരത്തിലോ മറ്റു നടപടിയിലോ ഉന്നയിച്ചിട്ടുള്ള അവകാശവാദതെയോ പ്രതിവാദതത്തെയോ സംബന്ധിച്ചു ഏതെങ്കിലും കക്ഷിക്ക് വ്യാജമോ ശല്യം ഉണ്ടാക്കുന്നതോ ആണെന്നുള്ള കാരണത്തിൽ മേൽ ആക്ഷേപം ഉന്നയിക്കുകയും ഈ അവകാശവാദം അല്ലെങ്കിൽ പ്രതിവാദം ആർക്കെതിരെയാണോ ഉന്നയിച്ചിട്ടുള്ളത് അദ്ദേഹത്തിനെതിരെ പൂർണമായോ ഭാഗികമായോ അനുവദിക്കാതിരിക്കുകയോ ഉപേക്ഷിക്കുകയോ പിൻവലിക്കുകയോ ചെയ്യുകയും കോടതിക്ക് യുക്തമെന്നു തോന്നുന്നുവെങ്കിൽ അങ്ങനെയുള്ള അവകാശവാദമോ പ്രതിവാദമോ വ്യാജമോ ശല്യമുണ്ടാക്കുന്നതോ ആണെന്ന് വിധിക്കാൻ അതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തിയ ശേഷം ആ വാദങ്ങൾ അല്ലെങ്കിൽ പ്രതിവാദങ്ങൾ ഉന്നയിച്ചിട്ടുള്ള കക്ഷി ആർക്കെതിരെയാണോ ഉന്നയിച്ചിട്ടുള്ളത് അദ്ദേഹത്തിനു ഒരു നടപടി എന്ന നിലയിൽ കോടതി ചെലവ് കൊടുക്കാൻ ഉത്തരവ് ചെയ്യാവുന്നതാണ് . 2) ഇത്തരത്തിൽ കോടതി ഉത്തരവിലൂടെ പുറപ്പെടുവിക്കുന്ന തുക 3000 രൂപയോ കോടതിയുടെ ആർത്ഥികാധി കാരികതയുടെ പരിധിയോ ഏതാണ് കുറവായത് അതിൽ കവിയുന്ന തുക കൊടുക്കാനായി ഉത്തരവിടാൻ പാടുള്ളതല്ല. 3).ആർക്കെതിരെ ആണോ ഈ വകുപ്പിന് കീഴിലെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് അയാൾ ആ വ്യവഹാരത്തിൽ താൻ ഉന്നയിച്ച ഏതെങ്കിലും അവകാശവാദമോ പ്രതിവാദമോ സംബന്ധിച്ച് ഏതെങ്കിലും ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കപ്പെടുന്നതല്ല. 4) വ്യാജമായതോ ശല്യം ഉണ്ടാക്കുന്നതോ ആയ അവകാശവാദമോ പ്രതിവാദമോ സംബന്ധിച്ച് ഈ വകുപ്പിൻ കീഴിൽ ഉത്തരവ് ചെയ്തിട്ടുള്ള ഏതെങ്കിലും പ്രതികരത്തുക അങ്ങനെയുള്ള അവകാശവാദമോ പ്രതിവാദമോ സംബന്ധിച്ച് നഷ്ടപരിഹാരത്തിനോ പ്രതികാരത്തിനോ ഉള്ള ഏതെങ്കിലും പിന്നീടുള്ള വ്യവഹാരത്തിൽ കണക്കിലെടുക്കപ്പെടുന്നത് ആകുന്നു
വകുപ്പ് 35 B
ഒരു വ്യവഹാരത്തിന്റെ ഹിയറിങ്ങിനോ അല്ലെങ്കിൽ മാറ്റ് ഏതെങ്കിലും നടപടിയെടുക്കുന്നതിന് തീരുമാനിച്ചിട്ടുള്ള തീയതിയിൽ ആ കക്ഷികൾ നടപടി എടുക്കാതിരിക്കുകയോ, തെളിവ് ഹാജരാക്കാതിരിക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടി വെക്കുന്നതിന് വേണ്ടി അപേക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ കോടതിക്ക് അങ്ങനെയുള്ള കക്ഷിയോട് മറ്റേ കക്ഷിക്ക് അന്നേദിവസം കോടതിയിൽ ഹാജരാകുന്നതിന് നേരിട്ടിട്ടുള്ള ചെലവുകൾ സംബന്ധിച്ച കോടതിയുടെ അഭിപ്രായത്തിൽ ന്യായമായ എന്നുതോന്നുന്ന കോടതി ചെലവ് കൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവ് ചെയ്യാവുന്നതാണ്. ഒന്നാം ഉപവകുപ്പിൻ കീഴിൽ കൊടുക്കാൻ ഉത്തരവ് ചെയ്യുന്ന കോടതി ചെലവ് കൊടുക്കുന്നു വെങ്കിൽ വ്യവഹാരത്തിൽ പാസാക്കുന്ന വിധിയിൽ അവാർഡ് ചെയ്യുന്ന കോടതി ചെലവിൽ ഉൾപ്പെടുത്താൻ പാടില്ലാത്തതും എന്നാൽ ആ കോടതി ചെലവ് കൊടുക്കുന്നില്ല എന്നുണ്ടെങ്കിൽ അങ്ങനെയുള്ള കോടതി ചെലവിന്റെ തുകയും കോടതി ചെലവ് കൊടുക്കേണ്ട ആളുകളുടെ പേരും മേൽവിലാസവും കാണിക്കുന്ന ഒരു വേറിട്ടുള്ള ഉത്തരവ് തയ്യാറാക്കേണ്ടതും അങ്ങനെ തയ്യാറാക്കുന്ന ഉത്തരവ് അങ്ങനെയുള്ള ആളുകൾക്കെതിരെ നടത്തവുന്ന തായിരിക്കുന്നതുമാകുന്നു.
No comments:
Post a Comment