സിവിൽ നടപടി ക്രമം ഓർഡർ 6 റൂൾ 1 മുതൽ 9 വരെ - Online Legal Service

Latest

BANNER 728X90

Monday, 23 May 2022

സിവിൽ നടപടി ക്രമം ഓർഡർ 6 റൂൾ 1 മുതൽ 9 വരെ

 


1.പ്ളീഡിങ് എന്നതിന് അന്യായമോ പത്രികയോ എന്നർത്ഥം ആകുന്നു.2.(1) പ്ളീഡിങിലൂടെ തന്റെ  വാദങ്ങൾ നടത്തുന്ന കക്ഷി തൻറെ അവകാശ വാദത്തിനോ  പ്രതിവാദത്തിനോ ആശ്രയിക്കുന്ന സാരവത്തായ വസ്തുതകളുടെ ചുരുക്ക രൂപത്തിലുള്ള പ്രസ്താവന ഉൾപ്പെടുത്തേണ്ടതും എന്നാൽ വാദങ്ങൾ തെളിയിക്കാനുള്ള തെളിവ് ഉൾപ്പെടുത്താൻ പാടില്ലാത്തതുമാകുന്നു. (2)ഏതൊരു പ്ളീഡിങ്ങും തുടർച്ചയായി നമ്പർ ചെയ്ത ഖണ്ഡികകളായി വിഭജിക്കേണ്ടതും, ഓരോ ആരോപണവും ആവശ്യം ഉള്ളടത്തോളം ഒരു പ്രത്യേക ഖണ്ഡികയിൽ  ഉൾപ്പെടുത്തേണ്ടതും ആകുന്നു.(3) പ്ളീഡിങ്ങിൽ തുകകളും നമ്പരുകളും അക്കങ്ങളിലും വാക്കുകളിലും എഴുതേണ്ടത് ആകുന്നു. 3.എല്ലാ പ്ളീഡിങ്ങു കൾക്കും അനുബന്ധ A യിലെ ഫോറങ്ങൾ ബാധകം ആയിരിക്കുമ്പോൾ അവയും അവ ബാധകമല്ലാത്ത സാഹചര്യത്തിൽ അടുത്ത് വരാവുന്നത്ര സാദൃശ്യത്തി ലുള്ള ഫോറവും ഉപയോഗിക്കേണ്ടത് ആകുന്നു. പ്ലീഡ് ചെയ്യുന്ന കക്ഷി ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കലിനെയോ വഞ്ചനയെയോ വിശ്വാസലംഘന ത്തെയോ മനഃപൂർവ്വമായ വീഴ്ചയെയോ, അനുചിതമായ സ്വാധീനത്തെയോ ആശ്രയിക്കുന്ന എല്ലാ സംഗതികളിലും, മുൻപറഞ്ഞ ഫോറങ്ങളിൽ ഉദാഹരിക്ക പ്പെട്ടിട്ടുള്ളവയ്ക്ക് പുറമേ, വിവരങ്ങൾ ആവശ്യമാകുന്ന മറ്റെല്ലാ സംഗതി കളിലും വിവരങ്ങൾ ആവശ്യമാണെങ്കിൽ തീയതികളോടും ഇനങ്ങളോടും കൂടി പ്ലീഡിങ്ങിൽ പ്രസ്താവിക്കേണ്ടതാകുന്നു. [4A. (1) പേറ്റന്റ് ലംഘനത്തി നെതിരെയുള്ള വ്യവഹാരത്തിൽ ആശ്രയിച്ചിട്ടുള്ള ലംഘനങ്ങളുടെ വിശദാം ശങ്ങൾ, വാദി തന്റെ അന്യായത്തിൽ പ്രസ്താവിക്കുകയോ അതിനോട് അനുബ ന്ധിക്കുകയോ ചെയ്യേണ്ടതാണ്.(2) അങ്ങനെയുള്ള ഏതെങ്കിലും വ്യവഹാരത്തിൽ പ്രതി പേറ്റന്റിന്റെ സാധുതയെ സംബന്ധിച്ച് തർക്കമുന്നയി ക്കുകയാണെങ്കിൽ, അങ്ങനെയുള്ള അസാധുതയ്ക്ക് താങ്ങായി അയാൾ ആശ്രയിക്കുന്ന ആക്ഷേപ ങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ, അയാളുടെ ലിഖിത പ്രസ്താവനയിൽ പ്രസ്താവിക്കേണ്ടതോ അതിനോട് അനുബന്ധിക്കേണ്ടതോ ആണ്. (3) അങ്ങനെയുള്ള ഏതെങ്കിലും വ്യവഹാരത്തിന്റെ വാദം കേൾക്കുമ്പോൾ, കോടതിയുടെ അനുമതി (കോടതി നീതിയുക്തമായി കാണുന്ന വ്യവസ്ഥ കളിൻമേൽ നല്കേണ്ടതാണ്) ഇല്ലാതെ, ആരോപിക്കപ്പെടുന്ന ലംഘന ങ്ങളുടെയും ആക്ഷേപങ്ങളുടെയും വിശദാംശങ്ങളിൽ ഉന്നയിച്ചിട്ടില്ലാത്ത യാതൊരു തെളിവും, യഥാക്രമം, ലംഘനത്തിന്റെയോ ആക്ഷേപങ്ങളുടെയോ തെളിവായെ ടുക്കാൻ അനുവദിക്കാനാവില്ല.6. ഏതെങ്കിലും മുൻ ഉപാധിയുടെ  നിർവ്വഹണമോ സംഭവിക്കലോ  തർക്കവിഷയമാക്കാൻ ഉദ്ദേശിക്ക പ്പെടുന്നു ണ്ടെങ്കിൽ അങ്ങനെയുള്ള ഏതെങ്കിലും പൂർവ്വോപാധി. സംഗതിപോലെ, വാദിയോ പ്രതിയോ, പ്ലീഡിങ്ങിൽ വ്യക്തമായി വിനിർദ്ദേശിക്കേണ്ടതും അയാളുടെ പ്ലീഡിങ്ങിൽ പ്രത്യക്ഷമായിരിക്കുകയും വേണം. 7. . യാതൊരു പ്ലീഡിങ്ങും ഭേദഗതിവഴിയായല്ലാതെ, അവകാശവാദത്തിന്റെ ഏതെങ്കിലും പുതിയ കാരണം ഉന്നയിക്കുകയോ, അല്ലെങ്കിൽ വസ്തുത സംബന്ധിച്ച ഏതെങ്കിലും ആരോപണമോ അത് പ്ലീഡ് ചെയ്യുന്ന കക്ഷിയുടെ മുൻ പ്ളീഡിങ്ങുകളോട് ചേർച്ചയില്ലാത്തതോ ആവുകയാണെങ്കിൽ അങ്ങനെയുള്ള ഏതെങ്കിലും ആരോപണം ഉൾപ്പെടുത്താൻ പാടുള്ളതല്ല. 8. ഏതെങ്കിലും പ്ലീഡിങ്ങിൽ ഒരു കരാറുണെന്ന് ആരോപിക്കുന്നിടത്ത് കക്ഷിയാലുള്ള അതിന്റെ ഒരു വെറും നിഷേധത്തിന് ആരോപിക്കപ്പെടുന്ന പ്രകടമായ കരാറിനോ അല്ലെങ്കിൽ ആ കരാറിലെ വസ്തുതക്കോ  വസ്തുതാപരമായ നിഷേധം മാത്രമായി അർത്ഥം കൽപ്പിക്കപ്പെടുന്നതും, അങ്ങനെയുള്ള കോൺട്രാക്റ്റിന്റെ നിയമസാധുതയുടെയോ നിയമദൃഷ്ട്യായുള്ള പര്യാപ്തതയുടെയോ നിഷേധ മായി അർത്ഥം കൽപ്പിക്കപ്പെടുന്നതല്ലാത്തതുമാകുന്നു. 9. രേഖകളുടെ പ്രഭാവം പ്രസ്താവിക്കപ്പെടണമെന്ന്. ഏതെങ്കിലും രേഖയുടെ ഉള്ളടക്കം സാരമായി ട്ടുള്ളിടത്തെല്ലാം രേഖയിലെയോ, അതിന്റെ ഏതെങ്കിലും ഭാഗത്തിലെയോ അതേ വാക്കുകൾ സാരമായിരിക്കാത്തപക്ഷം, ഏതെങ്കിലും പ്ലീഡിങ്ങിൽ രേഖ മുഴുവനുമോ, അതിന്റെ ഏതെങ്കിലും ഭാഗമോ എടുത്തു ചേർക്കാതെ രേഖയുടെ പ്രഭാവം പ്രസ്താവിച്ചാൽ മതിയാകുന്നതാണ്.



No comments:

Post a Comment