സാധാരണയായി നമ്മുടെ ആധാരങ്ങളിൽ വരുന്ന തെറ്റുകൾ കണ്ടുപിടിക്കപ്പെട്ടത് നമ്മൾ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ബാങ്കുകളിൽ ലോൺ എടുക്കുന്നതിന് വേണ്ടി സമർപ്പിക്കുമ്പോഴോ നമ്മുടെ വസ്തു മറ്റൊരാൾക്ക് വിൽക്കുന്ന സമയത്ത് നമ്മുടെ ആധാരങ്ങൾ എല്ലാം തന്നെ വസ്തു വാങ്ങുന്ന ആൾക്ക് പരിശോധിക്കാൻ കൊടുക്കുമ്പോളോ ആയിരിക്കും അവർ അത് പരിശോധിക്കുമ്പോൾ ആയിരിക്കും നമ്മുടെ ആധാരത്തിൽ ഉള്ള പിഴവുകൾ മനസ്സിലാക്കുന്നത് ചിലപ്പോൾ ഇത് കുറെ വർഷങ്ങൾ കഴിഞ്ഞ് ആയിരിക്കാം കണ്ടുപിടിക്കപ്പെടുന്നത്.
അപ്പോൾ ഇങ്ങനെ നമ്മുടെ ആധാരത്തിൽ ഉള്ള തെറ്റുകൾ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞാൽ നമുക്ക് ബാങ്കിൽ നിന്നും ലോൺ നിഷേധിക്കപ്പെടുന്നു അല്ലെങ്കിൽ നമ്മുടെ വസ്തു മറ്റൊരാൾ വാങ്ങാൻ തയ്യാറാവാതെ വരുന്നു. ആധാരത്തിൽ ഉള്ള ഈ പിഴവുകളെ നമുക്ക് രണ്ട് കാറ്റഗറി ആയി തരംതിരിക്കാം. ആദ്യത്തേത് Material Defectsര ണ്ടാമത്തേത് General Defects. ആധാരത്തിന്റെ ഘടനയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പിഴവുകൾ എല്ലാംതന്നെ Material Defects ൽ ഉൾപ്പെടുന്നു. അതായത് അടിയാധാരത്തിന്റെ ഘടന തെറ്റായ രീതിയിൽ എഴുതുക, ആവശ്യമായ കക്ഷികളെ ചേർക്കാതിരിക്കുക അവരുടെ അവകാശം പൂർണമായി പറയാതിരിക്കുക, തെറ്റായ കക്ഷികളെ ആധാരത്തിൽ ഉൾപ്പെടുത്തുക, ഇങ്ങനെ വളരെ ഗുരുതരമായ പിഴവുകൾ എല്ലാം തന്നെ Material Defects ഗണത്തിൽ പെടുന്നു. ഇനി സാധാരണ സംഭവിക്കുന്ന തെറ്റുകളിൽ ഉൾപ്പെടുന്നത് കക്ഷിയുടെ പേരിൽ ഉണ്ടാവുന്ന തെറ്റുകൾ, ആധാർ കാർഡിൽ ഉള്ള നമ്പർ, വില്ലേജ്, ദേശം, സർവ്വേ, റീ സർവ്വേ നമ്പർ, അതിരുകൾ എന്നിവ എഴുതിയത് തെറ്റി പോവുക.ഇതൊക്കെ ഒരു General Defects ആയി നമുക്ക് പരിഗണിക്കാം
ഇനി നാം മനസ്സിലാക്കേണ്ടത് ഒരു തെറ്റ് തീർപ്പ് ആധാരം തയ്യാറാക്കുമ്പോൾ വരുന്ന ചെലവുകൾ എന്തൊക്കെയാണ് ? തെറ്റ് തീർപ്പാധാരം നടത്താൻ വേണ്ടി വരുന്ന ചിലവ് ആധാരത്തിൽ ഉള്ള ഈ തെറ്റുകളുടെ സ്വഭാവം അടിസ്ഥാനപ്പെടുത്തി ആയിരിക്കും
ആധാരത്തിൽ വന്നിട്ടുള്ള തെറ്റ് ഒരു Material Defects ഇനത്തിൽപ്പെട്ടതാണ് എന്നുണ്ടെങ്കിൽ തെറ്റു പറ്റിയ ആധാരത്തിൽ ചിലവാക്കിയ അതേ സ്റ്റാമ്പും ഫീസും വീണ്ടും നമ്മൾ അടക്കേണ്ടി വരും. തെറ്റിന്റെ സ്വഭാവം ഒരു General Defects ആണ് എന്നുണ്ടെങ്കിൽ സ്റ്റാമ്പ് പൂർണമായും ഒഴിവാക്കി ഫീസ് മാത്രം ഒടുക്കി നമുക്ക് തെറ്റ് തീർപ്പാധാരം രജിസ്റ്റർ ചെയ്യാൻ സാധിക്കും.
അതുകൊണ്ട് തെറ്റ് തീർപ്പ് ആധാരത്തിന്റെ ചിലവ് നിർണയിക്കുന്നതിനായി സബ് രജിസ്ട്രാർ ഓഫീസറെ നേരിട്ട് കണ്ടു ആധാരത്തിലെ പിശക് കാണിച്ചുകൊടുത്തു അതിൽ എത്ര രൂപയുടെ സ്റ്റാമ്പും ഫീസും അടക്കേണ്ടി വരുമെന്ന് ചോദിച്ചു മനസിലാക്കുക. സബ് രജിസ്ട്രാർ ആധാരത്തിലെ പിശാകിന്റെ സ്വഭാവം മനസ്സിലാക്കി ആയിരിക്കും അതിൻറെ സ്റ്റാമ്പും ഫീസും തീരുമാനിക്കുന്നത് ഒരുപക്ഷേ മുഴുവൻ സ്റ്റാമ്പും അടയ്ക്കുവാൻ അദ്ദേഹം നിർദേശിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ നമ്മുടെ മുമ്പിലുള്ള അടുത്ത മാർഗം ജില്ലാ രജിസ്ട്രാറെ നേരിട്ട് കണ്ടു അഡ്ജ്യൂടിക്കേഷന് വേണ്ടി കൊടുക്കുക എന്നുള്ളതാണ്.
ഓരോ ജില്ലയ്ക്കും ഓരോ ജില്ലാ രജിസ്ട്രാർമാർ ഉണ്ടായിരിക്കുകയും ഇത്തരത്തിൽ തെറ്റ് തീർപ്പാധാരത്തിന്റെ അഡ്ജ്യൂടിക്കേഷൻ നടത്തുന്നതിനു വേണ്ടി ജില്ലാ രജിസ്ട്രാർ ഓഫീസിൽ കൊടുക്കുമ്പോൾ എന്തെല്ലാം രേഖകൾ ആണ് കൊടുക്കേണ്ടത്
1.ഒറിജിനൽ തെറ്റ് തീർപ്പാധാരം തയ്യാറാക്കിയത്
2.ഒറിജിനൽ തെറ്റ് തീർപ്പാധാരത്തിന്റെ ഫോട്ടോ കോപ്പി
3.അഡ്ജ്യൂടിക്കേഷൻ നടത്തി തരാൻ അപേക്ഷിച്ചുകൊണ്ടുള്ള അപേക്ഷ
4.തെറ്റ് സംഭവിച്ച ആധാരത്തിന്റെ ഫോട്ടോ കോപ്പി
5.തെറ്റ് സംഭവിച്ച ആധാരത്തിൽ പറഞ്ഞിട്ടുള്ള അടിയാധാരങ്ങളുടെ ഫോട്ടോ കോപ്പി
അഡ്ജ്യൂടിക്കേഷൻ നടത്തുവാൻ വരുന്ന ചിലവ് 50 രൂപ മാത്രമാണ്. ഒരാഴ്ച കഴിഞ്ഞാൽ ജില്ലാ രജിസ്ട്രാർ ഓഫീസിൽ നിന്നും തെറ്റു തീർപ്പാധാരത്തിന്റെ സ്റ്റാമ്പും ഫീസും നിർണയിച്ചു കൊണ്ടു ഒരു ഉത്തരവ് ലഭിക്കുന്നു. ഈ ഉത്തരവും നമ്മൾ കൊടുത്ത ഒറിജിനൽ തെറ്റു തീർപ്പധാരവും സഹിതം വീണ്ടും സബ് രജിസ്ട്രാർ ആഫീസിൽ പോയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
No comments:
Post a Comment