ആധാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പട്ടിക ഇംഗ്ലീഷിൽ പറഞ്ഞാൽ ഷെഡ്യൂൾ. ഈ പട്ടികയിലാണ് നമ്മൾ കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ യഥാർത്ഥ ഐഡൻറിറ്റി കാണിച്ചുതരുന്നത്. ഏതു ജില്ലയിൽ ഏത് താലൂക്കിൽ ഏത് വില്ലേജിൽ ഏത് ദേശത്ത് ഏത് സർവേ നമ്പറിൽ പെട്ട ഭൂമിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് ഈ പട്ടികയിലൂടെ നമുക്ക് അറിയാൻ സാധിക്കുന്നു. കൂടാതെ വസ്തു വിവരം വസ്തുവിൻറെ അതിരുകൾ, വസ്തുവിനെ അളവ് ഇതും ഈ പട്ടികയിൽ ഉൾപ്പെടും അതുകൊണ്ടു തന്നെ ആധാരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആധാരത്തിലെ പട്ടിക എന്ന് പറയാൻ കഴിയുന്നു. രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് ആധാരത്തിലെ പട്ടിക ശരിയായ രീതിയിൽ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് നമുക്ക് രജിസ്ട്രേഷൻ നടത്തി കിട്ടുക . അതുകൊണ്ടുതന്നെ ആധാരത്തിലെ പട്ടിക ശരിയായ രീതിയിൽ തയ്യാറാക്കി ഇല്ലെങ്കിൽ രജിസ്ട്രേഷൻ തന്നെ മുടങ്ങി പോകാനുള്ള സാധ്യതയുണ്ട്.
ഈ പട്ടികയിൽ ആദ്യം കാണുന്ന ജില്ലാ വില്ലേജ് ഓഫീസ് താലൂക്ക് ദേശം എന്നീ വിവരങ്ങൾ നമുക്ക് നികുതി അടച്ച രസീത് നിന്ന് ലഭിക്കുന്നതാണ്. താഴേക്ക് വന്നുകഴിഞ്ഞാൽ സർവ്വേ നമ്പറുകൾ രേഖപ്പെടുത്താനായി അഞ്ചു കോളങ്ങൾ ആണ് കൊടുത്തിട്ടുള്ളത്. റീ സർവ്വേ ബ്ലോക്ക് നമ്പർ, റീ സർവ്വേ നമ്പർ, റീസർവ്വേ സബ്ഡിവിഷൻ നമ്പർ സർവ്വേ നമ്പർ, സർവ്വേ സബ്ഡിവിഷൻ നമ്പർ ഈ നമ്പറുകൾ നമ്മൾ ശരിയായ രീതിയിൽ ചേർക്കേണ്ടതുണ്ട്. പ്രധാനമായും 3 കാറ്റഗറി ആയിട്ട് വസ്തുവിനെ തരംതിരിക്കാം സർവ്വേ കഴിയാത്ത ഭൂമി അതായത് Un surveyed Land രണ്ടാമത്തേത് സർവ്വേ കഴിഞ്ഞതും റീസർവ്വേ കഴിയാത്തതുമായ ഭൂമി മൂന്നാമത്തെത് സർവേയും റീസർവ്വേ കഴിഞ്ഞ ഭൂമി. ഇതിൽ ആദ്യത്തെ കാറ്റഗറി ആണ് എന്നുണ്ടെങ്കിൽ അതായത് സർവ്വേ കഴിയാത്ത Un surveyed Land ആണെന്ന് ഉണ്ടെങ്കിൽ അത് നമുക്ക് കരമടച്ച രസീതിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും അതിൽ എഴുതിയിട്ടുണ്ടാവും ഇത് Un surveyed Land ആണ് എന്നുള്ളത് അങ്ങനെയാണെങ്കിൽ സർവ്വേ നമ്പർ രേഖപ്പെടുത്താനുള്ള ഈ അഞ്ചു കോളങ്ങളും Unsurveyed Land എന്ന് രേഖപ്പെടുത്തിയാൽ മതിയാവും. ഇനി രണ്ടാമത്തെ കാറ്റഗറിയിൽപ്പെട്ട സർവ്വേ കഴിഞ്ഞതും റീസർവ്വേ കഴിയാത്തതുമായ ഭൂമിയാണെന്ന് ഉണ്ടെങ്കിൽ പട്ടികയിലെ ആദ്യത്തെ മൂന്ന് കോളങ്ങളിൽ ഇല്ല എന്ന് രേഖപ്പെടുത്തുകയും അവസാനത്തെ രണ്ടു കോളങ്ങൾ ആയ സർവ്വേ നമ്പർ റീസർവേ നമ്പർ എന്നീ കോളങ്ങളിൽ തണ്ടപ്പേർ അക്കൗണ്ട് നമ്പറിൽ കാണുന്ന നമ്പറുകൾ യഥാക്രമം രേഖപ്പെടുത്തുക. ഇനി മൂന്നാമത്തെ കാറ്റഗറിയിൽപ്പെട്ട സർവ്വേയും റീസർവ്വേ യും കഴിഞ്ഞ ഭൂമിയാണ് എന്നുണ്ടെങ്കിൽ പട്ടികയിലെ അഞ്ചു കോളങ്ങളിലും നമ്പറുകൾ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനായി തണ്ടപ്പേർ അക്കൗണ്ട് നമ്പറിൽ കാണുന്ന ബ്ലോക്ക് നമ്പർ റീസർവ്വേ നമ്പർ റീസർവ്വേ സബ്ഡിവിഷൻ നമ്പർ യഥാക്രമം പട്ടികയിലുള്ള ആദ്യത്തെ മൂന്നു കോളങ്ങളിൽ രേഖപ്പെടുത്തുക ശേഷം അടിയാധാരം എടുത്തതിനുശേഷം അടിയാ ആധാരത്തിലെ റീസർവ്വേ നമ്പർ റീസർവ്വേ സബ്ഡിവിഷൻ നമ്പർ എന്നിവ പട്ടികയിലെ അവസാനത്തെ രണ്ടു കോളങ്ങളിലെ സർവ്വേ നമ്പറിലും സർവ്വേ സബ്ഡിവിഷൻ നമ്പറിലും ചേർത്തുക.
ഇനി പ്രധാനപ്പെട്ട കാര്യം എന്നുപറയുന്നത് ഏത് കാറ്റഗറിയിൽ പെട്ട ഭൂമിയാണെന്ന് തിരിച്ചറിഞ്ഞ് അതിനുശേഷം മാത്രമേ നമുക്ക് ഈ സർവ്വേ നമ്പർ കോളങ്ങൾ നേരത്ത പറഞ്ഞ രീതിയിൽ ഫിൽ ചെയ്യാൻ സാധിക്കുകയുള്ളൂ. ആദ്യത്തെ കാറ്റഗറിയിൽപ്പെട്ട അൺ സർവ്വേ ലാൻഡ് ആണെങ്കിൽ നമുക്ക് നികുതി രസീതിയിൽ നിന്നും അതു തിരിച്ചറിയാൻ സാധിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറിയിൽപ്പെട്ട റീസർവേ കഴിയാത്ത സർവ്വേ മാത്രം കഴിഞ്ഞ് ഭൂമിയാണോ അല്ലെങ്കിൽ സർവേയും റീസർവ്വേയും കഴിഞ്ഞ ഭൂമി ആണോ എന്ന് തിരിച്ചറിയാൻ രണ്ടു മാർഗ്ഗങ്ങളാണ് നമ്മുടെ മുമ്പിലുള്ളത് ആദ്യത്തേത് നമ്മൾ രജിസ്ട്രേഷൻ നടത്താനുദ്ദേശിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിലേക്ക് നേരിട്ട് വിളിച്ചു ചോദിച്ചു ഇന്ന വില്ലേജ് ദേശത്ത് സ്ഥിതി ചെയ്യുന്ന ഭൂമി സർവേയും റീസർവ്വേ കഴിഞ്ഞതാണോ അല്ലെങ്കിൽ സർവ്വേ മാത്രം കഴിഞ്ഞതാണോ എന്ന് ചോദിച്ചു മനസ്സിലാക്കാൻ സാധിക്കും അതിനനുസരിച്ച് നമുക്ക് നേരത്തെ പറഞ്ഞ പോലെ ആ കോളങ്ങളിൽ നമ്പറുകൾ രേഖപെടുത്താം. രണ്ടാമത്തെ മാർഗം എന്നു പറയുന്നത് രജിസ്ട്രേഷൻ വെബ്സൈറ്റിൽ കയറി അവിടെ Query എന്നുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്താനുദ്ദേശിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുത്ത് വർഷം 2022 കൊടുത്തതിനുശേഷം റാൻഡം ആയിട്ട് ഏതെങ്കിലും നമ്പരുകൾ കൊടുത്തു കഴിഞ്ഞാൽ അവിടെ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ആധാരങ്ങളുടെ ചുരുക്ക വിവരങ്ങൾ നമുക്ക് കാണാൻ സാധിക്കും അപ്പോൾ നമ്മൾ രജിസ്ട്രേഷൻ നടത്താൻ ഉദ്ദേശിക്കുന്ന വില്ലേജിൽ ഉൾപ്പെട്ട ഭൂമി സർവ്വേ കഴിഞ്ഞതാണോ അല്ലെങ്കിൽ സർവ്വേയും റീസർവ്വേ കഴിഞ്ഞതാണോ എന്ന് തിരിച്ചറിയാൻ സാധിക്കുകയും ആ രീതിയിൽ നമുക്ക് സർവ്വേ കോളങ്ങൾ ഫില്ല് ചെയ്യാനും സാധിക്കുന്നു
No comments:
Post a Comment