സിവിൽ നടപടി ക്രമം ഓർഡർ 7 റൂൾ 1 മുതൽ 9 വരെ - Online Legal Service

Latest

BANNER 728X90

Monday, 13 June 2022

സിവിൽ നടപടി ക്രമം ഓർഡർ 7 റൂൾ 1 മുതൽ 9 വരെ



1.അന്യായത്തിൽ താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങേണ്ടതാണ് (a) ഏതു കോടതിയിലാണോ വ്യവഹാരം കൊണ്ടുവരുന്നത്. ആ കോടതിയുടെ പേര് (b) വാദിയുടെ പേരും വിവരണവും താമസസ്ഥലവും, (c) തിട്ടപ്പെടുത്താൻ കഴിയുന്നിടത്തോളം പ്രതിയുടെ പേരും വിവരണവും താമസസ്ഥലവും, [(d) വാദിയോ പ്രതിയോ, മൈനറോ ചിത്തഭ്രമമുള്ള ആളോ ആയിരിക്കുന്നിടത്ത്, അത് ബോധിപ്പിക്കുന്ന  ഒരു പ്രസ്താവനയും, ഒരു മൈനറുടെ സംഗതിയിൽ, അന്യായം സത്യബോധപ്പെടുത്തുന്ന ആളുടെ ഉത്തമ അറിവിലും വിശ്വാസത്തിലുമുള്ള അവന്റെ പ്രായത്തെസംബന്ധിച്ച പ്രസ്താവനയും; (e) വ്യവഹാര കാരണത്തെ താങ്ങുന്ന വസ്തുതകളും, അത് എപ്പോൾ ഉത്ഭവിച്ചുവെന്നുള്ളതും; (f) കോടതിക്ക് അധികാരമുണ്ടെന്ന് കാണിക്കുന്ന വസ്തുതകൾ (g) വാദി അവകാശപ്പെടുന്ന നിവൃത്തി (h) വാദി തട്ടിക്കിഴിക്കൽ അനുവദിക്കുകയോ, തന്റെ അവകാശവാദത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കുകയോ ചെയ്തിട്ടുള്ളിടത്ത്, അപ്രകാരം അനുവദിച്ചതോ വിട്ടുകൊടുത്തതോ ആയ തുക (1) കേസ് അനുവദിക്കുന്നിടത്തോളം, അധികാരപരിതിയുടെയും കോർട്ട്ഫീസിന്റെ ആവശ്യ ങ്ങൾക്ക്, വ്യവഹാരത്തിന്റെ വിഷയത്തിന്റെ സലയെക്കുറിച്ചുള്ള പ്രസ്താ വന 2.പണവ്യവഹാരങ്ങളിൽ - വാദി, പണം വസൂലാക്കലിന് അപേക്ഷി ക്കുന്നിടത്ത്, അന്യായം, അവകാശപ്പെടുന്ന കൃത്യമായ തുക പ്രസ്താവി ക്കേണ്ടതാകുന്നു. എന്നാൽ, വാദി ഇടക്കാല ലാഭത്തിനോ, അല്ലെങ്കിൽ താനും പ്രതിയും തമ്മിലുള്ള തീർക്കാത്ത കണക്കെടുക്കുന്നതിനുമേൽ തനിക്ക് കിട്ടാനുള്ളതായി കാണപ്പെടുന്ന തുകയ്ക്കോ, അല്ലെങ്കിൽ പ്രതിയുടെ കൈവശമുള്ള ജംഗമങ്ങൾക്കോ, അല്ലെങ്കിൽ ന്യായമായ ശ്രദ്ധ ചെലുത്തിയ തിനുശേഷം മൂല്യം മതിക്കാൻ തനിക്ക് കഴിയാത്ത കടങ്ങൾക്കോ വ്യവഹാരം കൊടുക്കുന്നിടത്ത് അന്യായം.വ്യവഹാരപ്പെടുന്ന തുകയോ മൂല്യമോ ഉദ്ദേശമായി പ്രസ്താവിക്കേണ്ടതാണ്. 3. വ്യവഹാരത്തിന്റെ വിഷയം സ്ഥാവര വസ്തു ആയിരിക്കുന്നിടത്ത്, അന്യായത്തിൽ വസ്തു തിരിച്ചറിയാൻ മതിയായ അതിന്റെ വിവരണം അടങ്ങിയിരിക്കേണ്ടതും, അങ്ങനെയുള്ള വസ്തു. ഒരു സെറ്റിൽമെന്റ്  റിക്കോഡിലോ, സർവേ റിക്കോർഡിലോ ഉള്ള അതിരുകളോ നമ്പറുകളോ വഴി തിരിച്ചറിയാൻ കഴിയുന്ന സംഗതിയിൽ, അന്യായം അങ്ങനെയുള്ള അതിരുകളും നമ്പരുകളും ഉൾപ്പെടുത്തേണ്ടതുമാകുന്നു 4. വാദി പ്രതിനിധി എന്ന നിലയിൽ വ്യവഹരിക്കുമ്പോൾ അന്യായം അയാൾക്ക് ആ വിഷയത്തിൽ യഥാർത്ഥമായതും നിലവിലുള്ളതുമായ താൽപര്യ മുണ്ടെന്നു മാത്രമല്ല, അതുസംബന്ധിച്ച് ഒരു വ്യവഹാരം ആരംഭിക്കുന്നതിന് തനിക്ക് കഴിവുണ്ടാക്കുന്നതിന് ആവശ്യകമായ നടപടികൾ (വല്ലതു മുണ്ടെങ്കിൽ) താൻ എടുത്തിട്ടുണ്ടെന്നും കൂടി കാണിക്കേണ്ടതാകുന്നു. 5. അന്യായം, വിഷയത്തിൽ പ്രതിക്ക് താൽപ്പര്യമുണ്ടെന്നും, അല്ലെങ്കിൽ താൽ പ്പര്യമുണ്ടെന്ന് പ്രതി അവകാശപ്പെടുന്നുണ്ടെന്നും, വാദി ആവശ്യപ്പെട്ടി ട്ടുള്ളതിൽ നിന്ന് ഉത്തരം പറയാൻ വിളിക്കപ്പെടുന്നതിന് പ്രതി വിധേയ നാണെന്നും കാണിക്കേണ്ടതാകുന്നു. കാലഹരണനിയമത്തിൽ (Limitation Act) നിന്ന് ഒഴിവാക്കുന്നതിനുളള കാരണങ്ങൾ. വ്യവഹാരം കാലഹരണനിയമം നിർണ്ണയിക്കുന്ന കാലം കഴിഞ്ഞതിനുശേഷം ആരംഭിക്കുന്നിടത്ത്, അന്യായം അങ്ങനെയുള്ള നിയമത്തിൽ നിന്ന് ഒഴിവാക്കൽ അവകാശപ്പെടുന്നതിനുള്ള കാരണം കാണിക്കേണ്ടതാണ്. എന്നാൽ, അന്യായത്തിൽ പ്രതിപാദി ച്ചിട്ടില്ലാത്ത ഏതെങ്കിലും കാരണത്തിനുമേൽ, അത് അന്യായത്തിൽ പ്രതി പാദിച്ചിട്ടുള്ള കാരണങ്ങളോട് ചേർന്നുപോകുന്നില്ലെങ്കിൽ കോടതിക്ക്, വാദിയെ കാലഹരണനിയമത്തിൽനിന്ന് ഒഴിവാക്കൽ അവകാശപ്പെടാൻ അനുവദിക്കാവുന്നതാണ്. 7. ഏതൊരു അന്യായവും, പക്ഷാന്തരമായോ വാദി അവകാശപ്പെടുന്ന നിവൃത്തി പ്രത്യക്ഷമായി പ്രസ്താവിക്കേണ്ടതും, സാമാന്യ മായതോ മറ്റുവിധത്തിലുള്ളതോ ആയ നിവൃത്തിക്ക് ചോദിക്കേണ്ട ആവശ്യ മില്ലാത്തതും, അത് ചോദിക്കപ്പെട്ടിട്ടുണ്ടായിരുന്നാൽ എത്രത്തോളമോ അത്രത്തോളം ന്യായമായി കോടതിക്ക് തോന്നുന്നവിധം നല്കപ്പെടാ വുന്നതുമാകുന്നു. അതേ ചട്ടം, അയാളുടെ പത്രികയിൽ ബാധകമായി രിക്കുന്നതുമാകുന്നു. 8. വെവ്വേറെയുള്ള കാരണങ്ങളിൽമേൽ അധിഷ്ഠിതമായ നിവൃത്തി. വാദി, വെവ്വേറെ യുള്ളതും, വ്യത്യസ്തമായ കാരണങ്ങളിൽ മേൽ അധിഷ്ഠിതമായ വ്യത്യസ്തമായ പല അവകാശവാദങ്ങളോ വ്യവഹാര കാരണങ്ങളോ സംബന്ധിച്ച് നിവൃത്തിക്ക് അപേക്ഷിക്കുന്നിടത്ത് അവ ആകുന്നത് വെവ്വേറെയായും വേർതിരിച്ചും പ്രസ്താവിക്കേണ്ടതാകുന്നു. [9. ഓർഡർ V-ന്റെ 9-ാം ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയിൽ പ്രതികൾക്ക് സമൺസ് നടത്തുന്നതിന് കോടതി ഉത്തരവിടുന്നിടത്ത് എത്ര പ്രതികളുണ്ടോ, അത്രയും വെള്ളക്കടലാസ്സിലുള്ള അന്യായപ്പകർപ്പുകൾ, പ്രതികൾക്ക് സമൺസ് നടത്താൻ ആവശ്യമായ ഫീസിനോടൊപ്പം, അങ്ങനെയുള്ള ഉത്തരവിന്റെ തീയതിമുതൽ ഏഴുദിവസത്തിനുള്ളിൽ സമർപ്പിക്കാൻ അത് വാദിയോട് നിർദ്ദേശിക്കുന്നതുമാണ്. 

No comments:

Post a Comment