സിവിൽ നടപടി ക്രമം ഓർഡർ 3 റൂൾ 1
1) ഏതെങ്കിലും കോടതിയിൽ ഒരു കക്ഷി ചെയ്യേണ്ടതോ കൊടുക്കേണ്ടതോ ആണെന്ന് നിയമം ആവശ്യപെടുന്നതോ പ്രാധികാരപ്പെടുത്തുന്നുതോ ആയ സംഗതികള്‍ അങ്ങനെയുള്ള കോടതിയിലേക്ക് ഉള്ള ഏതെങ്കിലും ഹാജരാ കലോ അപേക്ഷയോ തത്സമയം പ്രാബല്യത്തിൽ ഉള്ള ഏതെങ്കിലും നിയമം മറ്റു വിധത്തിൽ പ്രകടമായി വ്യവസ്‌ഥ ചെയ്യുന്നിടത്തൊഴികെ കക്ഷിക്ക് നേരിട്ടോ അല്ലെങ്കിൽ അയാൾക്ക് വേണ്ടി മറ്റാര്‍ക്കെങ്കിലും ഹാജറാവുകയോ അപേക്ഷ കൊടുക്കുകയോ ചെയ്യാവുന്നതാണ്.
എന്നാൽ കോടതി നിർദ്ദേശിക്കുന്നുവെങ്കിൽ അങ്ങനെയുള്ള ഏതെങ്കിലും ഹാജരാവൽ കക്ഷി നേരിട്ട് ചെയ്യേണ്ടതാകുന്നു.
സിവിൽ നടപടി ക്രമം ഓർഡർ 3 റൂൾ 2
അംഗീകൃത ഏജന്റ്മാർ
ഇത്തരത്തിലുള്ള ഹാജരാവലുകള്‍ കക്ഷികളുടെ അംഗീകൃത ഏജന്‍റ്മാര്‍ മുഖാന്തിരം ചെയ്യാവുന്നതാണ്.
a ) അങ്ങനെയുള്ള കക്ഷികൾക്ക് വേണ്ടി അങ്ങനെയുള്ള ഹാജരാകലുകളും അപേക്ഷകളും കൃത്യങ്ങളും ചെയ്യുന്നതിനോ കൊടുക്കുന്നതിനോ അവരെ പ്രധികാരപെടുത്തുന്ന മുക്ത്യാർ നാമങ്ങളുള്ള ആളുകള്‍ മുഖേന നടത്താം.
b) കോടതിയുടെ ആധികാരത്തിന്‍റെ ഏത് തദ്ദേശ അതിർതത്തി ക്കുള്ളി ലാണോ അങ്ങനെയുള്ള ഹാജരാകലോ അപേക്ഷയോ കൃത്യമോ ചെയ്യുകയോ കൊടുക്കുകയോ ചെയ്യുന്നത് അങ്ങനെയുള്ള അതിർത്തിക്കുള്ളിൽ താമസ മില്ലാത്ത കക്ഷികൾക്ക് വേണ്ടിയോ കക്ഷികളുടെ നാമത്തിലോ വ്യാപരമോ ബിസിനസ്സോ നടത്തിക്കൊണ്ടു പോകുന്ന ആളുകളും അങ്ങനെയുള്ള വ്യാപാ രവും ബിസിനസ്സമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രവും അങ്ങനെയുള്ള ഹാജരാകലുകളും അപേക്ഷകളും കൃത്യങ്ങളും ചെയ്യുന്നതിനും കൊടുക്കു ന്നതിനും മറ്റു യാതൊരു ഏജന്റിനേയും പ്രകടമായി ഏല്പ്പിച്ചിട്ടില്ലത്തതും മാകേണ്ടതാണ്.
സിവിൽ നടപടി ക്രമം ഓർഡർ 3 റൂൾ 3
1) കോടതി മറ്റ് വിധത്തിൽ നിർദേശിക്കാത്ത പക്ഷം ഒരു കക്ഷിയുടെ അംഗീകൃത ഏജന്റിന് നടത്തുന്ന പ്രോസസ്സുകൾക്ക് അവ കക്ഷിക്ക് നേരിട്ട് നടത്തിയിട്ടുണ്ടായിരുന്നപോലെയുള്ള കരുതപ്പെടുന്നതാണ്.
2) ഒരു വ്യവഹാരത്തിലെ ഒരു കക്ഷിക്ക് പ്രോസസ് നടത്തുന്നതിനുള്ള വ്യവസ്ഥകൾ അയാളുടെ അംഗീകൃത ഏജന്‍റ് നടത്തുന്ന പ്രോസസിന് ബാധകമായിരിക്കുന്നതാണ്.
സിവിൽ നടപടി ക്രമം ഓർഡർ 3 റൂൾ 4
1)ഏതെങ്കിലും കോടതിയിൽ ഏതെങ്കിലും ആൾക്ക് വേണ്ടി പ്രവർത്തി ക്കുന്നതിന് ഒരു പ്ലീഡര്‍ ഹാജരാവുന്നുണ്ടെങ്കില്‍ ആ പ്ലീഡര്‍ മുറപ്രകാരം രേഖാമൂലം നിയോഗിക്കപ്പെട്ടയാളാവണം.
2) അങ്ങനെയുള്ള ഏതൊരു നിയമനവും കോടതിയിൽ ഫയൽ ചെയ്യേണ്ടതും കക്ഷിയോ പ്ളീഡറോ ഒപ്പിട്ട് കോടതിയിൽ ഫയൽ ചെയ്യുന്ന ഒരു രേഖ വഴിയോ കോടതിയുടെ അനുമതിയോട് കൂടി അവസാനിക്കപെടുന്നത് വരെയോ അല്ലെങ്കിൽ കക്ഷിയോ പ്ളീഡറോ മരിക്കുന്നത് വരെയോ അല്ലെങ്കിൽ കക്ഷിയെ സംബന്ധിച്ചിടത്തോളം വ്യവഹാരത്തിലെ എല്ലാ നടപടികളും അവസാനിക്കുന്നത് വരെയോ അത് പ്രാബല്യത്തിലിരിക്കുന്നതായി കരുത പെടുന്നതുമാകുന്നു.
വിശദീകരണം- 2-ാം ഉപചട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വിധിന്യായം റിവ്യൂ ചെയ്യുന്നതിനുള്ളഅപേക്ഷയും 144-ാം വകുപ്പിനോ 152-ാം വകുപ്പിനോ കീഴിലുള്ള അപേക്ഷയും അല്ലെങ്കില്‍ ഈ നിയമസംഹിതയിലെ ഓര്‍ഡര്‍ 9 ചട്ടം 9 നോ 13 നോ കീഴിലുള്ള അപേക്ഷയും വ്യവരാഹത്തിലെ ഏതെങ്കിലും വിധിയില്‍ നിന്നോ ഉത്തരവില്‍ നിന്നോ ഉള്ള ഏതെങ്കിലും അപ്പീലും വ്യവഹാരത്തില്‍ ഹാജരാക്കിയിട്ടുള്ളതോ ഫയല്‍ ചെയ്തിട്ടുള്ളതോ ആയ രേഖകളുടെ പകര്‍പ്പുകള്‍ ലഭിക്കുകയോ അവ മടക്കുകയോ ചെയ്യുന്നതിനോ അല്ലെങ്കില്‍ വ്യവഹാരം സംബന്ധിച്ച് കോടതിയില്‍ ഒടുക്കിയിട്ടുള്ള പണം തിരികെ കിട്ടുന്നതിനോ വേണ്ടിയുള്ള ഏതെങ്കിലും അപേക്ഷയും പ്ലീഡര്‍ക്ക് കക്ഷി ഏല്‍പ്പിച്ചു കൊടുത്ത വക്കാലത്തിലൂടെ ഹര്‍ജികള്‍ സമര്‍പ്പിച്ച് അതിന്‍റെ തുടര്‍ നടപടികളില്‍ ഭാഗമാകാവുന്നതാണ്.
3) എ) ഒരു കക്ഷി എത്ര കാലത്തേക്കാണോ തന്‍റെ കേസ് നടത്താന്‍ ഒരു പ്ലീഡറെ ഏല്‍പ്പിച്ചു കൊടുത്തിട്ടുള്ളത് ആ കാലം നീട്ടി കൊടുക്കുന്നതായോ ഈ വക്കാലത്തിലൂടെ കരുതാന്‍ പാടുള്ളതല്ല.
ബി) ഏത് കോടതിയിലേക്കാണോ പ്ലീഡറെ വക്കാലത്ത് കൊടുത്ത് ഏല്‍പ്പിച്ചിട്ടുള്ളത് ആ കോടതിയല്ലാത്ത ഏതെങ്കിലും കോടതി യുടെ നടപടികളില്‍ ഇടപെടാനുള്ള അധികാരം ആ ഒരു വക്കാലത്തിലൂടെ പ്ലീഡര്‍ക്ക് കൊടുത്തിട്ടില്ല.
4) പ്ലീഡറെ നിയമിക്കുന്ന ആള്‍ക്ക് തന്‍റെ പേര് എഴുതാന്‍ കഴിയാത്തിടത്ത് ഹൈകോടതിക്ക് സാമാന്യമായ ഉത്തരവ് വഴി പ്ലീഡറെ നിയമിക്കുന്ന രേഖയിന്‍മേലുള്ള അയാളുടെ അടയാളം ഉത്തരവില്‍ വിനിര്‍ദ്ദേശിക്കുന്ന ആളാലും രീതിയാലും സാക്ഷിപ്പെടുത്തേണ്ടതാണെന്ന് നിര്‍ദ്ദേശി ക്കാവുന്നതാണ്.
5) താഴെ പറയുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു ഹാജര്‍ മെമ്മോറാണ്ടം കോടതിയില്‍ സമര്‍പ്പിക്കാതെ ഒരു പ്ലീഡര്‍ക്ക് തന്‍റെ കക്ഷിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
എ) വ്യവഹാരത്തിലെ കക്ഷികളുടെ പേരും
ബ) ഏത് കക്ഷിക്ക് വേണ്ടിയാണോ താന്‍ ഹാജരാവുന്നത് ആ കക്ഷിയുടെ പേരും
സി) ഹാജരാക്കാന്‍ തന്നെ നിയോഗിച്ച ആളുടെ പേരും
എന്നാല്‍ മുറപ്രകാരം കേസ്സ് ഏല്‍പ്പിക്കപ്പെട്ട പ്ലീഡര്‍ അത് അന്നേ ദിവസം കോടതിയില്‍ ഹാജരാവാന്‍ മറ്റൊരു പ്ലീഡറെ ഏല്‍പ്പിക്കുന്നതിന് ബാധകമല്ല.
സിവിൽ നടപടി ക്രമം ഓർഡർ 3 റൂൾ 5 ഏതെങ്കിലും കക്ഷിക്കു വേണ്ടി കോടതിയില്‍ പ്രവര്‍ത്തിക്കാന്‍ മുറപ്രകാരം നിയമിക്കപ്പെട്ടുള്ള പ്ലീഡര്‍ക്ക് നടത്തുന്നതോ അങ്ങനെയുള്ള പ്ലീഡറുടെ ഓഫീസിലോ സാധാരണ താമസസ്ഥലത്തോ ഏല്‍പ്പിക്കുന്നതോ ആയ ഏതെങ്കിലും പ്രൊസസ് അത് കക്ഷി നേരിട്ട് ഹാജരാക്കുന്നതിനുള്ളതായാലും അല്ലെങ്കിലും, പ്ലീഡര്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷിക്ക് മുറപ്രകാരം അയച്ചു കൊടുക്കുകയും കക്ഷിയെ അറിയിക്കുകയും ചെയ്തതായി അനുമാനിക്ക പ്പെടേണ്ടതും കോടതി മറ്റ് വിധത്തില്‍ നിര്‍ദ്ദേശിക്കാത്ത പക്ഷം എല്ലാ ആവശ്യങ്ങള്‍ക്കും അത് കക്ഷിക്ക് നേരിട്ട് നല്‍കുകയോ നടത്തുകയോ ചെയ്തിട്ടുണ്ടായിരുന്നപോലെ കരുതുകയും ചെയ്യാവുന്നതാണ്.
സിവിൽ നടപടി ക്രമം ഓർഡർ 3 റൂൾ 6 1) 2-ാം ഉപചട്ടത്തില്‍ വിവരിച്ച അംഗീകൃത ഏജന്‍റ്മാര്‍ക്ക് പുറമേ കോടതിയുടെ അധികാരികതക്കുള്ളില്‍ താമസിക്കുന്ന ഏതെങ്കിലും ആള്‍ പ്രൊസ്സസിന്‍റെ നടത്തല്‍ സ്വീകരിക്കാനുള്ള ഏജന്‍റായി നിയമിക്കപ്പെടാവുന്നതാണ്.
2) അങ്ങനെയുള്ള നിയമനം പ്രത്യേകമായതോ സാമാന്യമായതോ ആകാവുന്നതും പ്രിന്‍സിപ്പള്‍ ഒപ്പിട്ട ലിഖിതമായ രേഖ വഴി ആയിരിക്കേണ്ടതും അങ്ങനെയുള്ള നിയമനം സാമാന്യമായതാണെങ്കില്‍ അതിന്‍റെ സര്‍ട്ടിഫൈ ചെയ്ത ഒരു പകര്‍പ് കോടതിയില്‍ ഫയല്‍ ചെയ്യേണ്ടതാകുന്നു.
3) കോടതിക്ക് വ്യവഹാരത്തിന്‍റെ ഏത് ഘട്ടത്തിലും കോടതിയുടെ അധികാരികതക്കുള്ളില്‍ അംഗീകൃത ഏജന്‍റോ അല്ലെങ്കില്‍ തനിക്കുവേണ്ടി കോടതിയില്‍ പ്രവര്‍ത്തിക്കാന്‍ മുറപ്രകാരം നിയമിക്കപ്പെട്ടുള്ള പ്ലീഡറോ ഇല്ലാത്ത ഏതെങ്കിലും വ്യവഹാര കക്ഷിയോട് പ്രൊസ്സസ് നടത്തുന്നത് തനിക്കുവേണ്ടി സ്വീകരിക്കാന്‍ കോടതിയുടെ അധികാരികതക്കുള്ളില്‍ താമസിക്കുന്ന ഒരു ഏജന്‍റിനെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിയമിക്കാന്‍ ഉത്തരവ് ചെയ്യാവുന്നതാണ്.
സിവില്‍ നടപടി ക്രമം ഓര്‍ഡര്‍ 4 റൂള്‍ 1
1.ഏതൊരു വ്യവഹാരവും അതിന്‍റെ ഡ്യൂപ്ലിക്കേറ്റോടുകൂടി നിര്‍ദ്ദിഷ്ട ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്നതോട് കൂടി വ്യവഹാരം ആരംഭിച്ചതായി കണക്കാക്കുന്നു.
2.ഏതൊരു വ്യവഹാരവും സിവില്‍ നടപടി ക്രമത്തിലെ 6 ഉം 7 ഉം ഓര്‍ഡറുകളില്‍ അടങ്ങിയ ചട്ടങ്ങള്‍ക്ക് വിധേയപ്പെട്ടിരിക്കണം
3.1 ഉം 2 ഉം ഉപചട്ടങ്ങളില്‍ പറഞ്ഞിട്ടുള്ള ആവശ്യങ്ങള്‍ പാലിക്കാത്ത പക്ഷം മുറ്രകാരം അന്യായം ആരംഭിക്കപെട്ടിട്ടുള്ളതായി കരുതപ്പെടാനാവില്ല.
4.കോടതിയിലേക്ക് സ്വീകരിക്കുന്ന് ഓരോ വ്യവഹാരവും അത് മുറപ്രകാരം നന്പറ്‍ രേഖപ്പെടുത്തി രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാകുന്നു.
No comments:
Post a Comment